എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചു. മലപ്പുറത്ത് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി

മുൻകൂട്ടി പണം കൈപ്പറ്റിയ ശേഷമാണ് കർപ്പൂരം നൽകി പറ്റിച്ചത്. മലപ്പുറത്തു നിന്നുമെത്തിയ യുവാക്കളാണ് തമ്മിൽ തല്ലടിച്ചത്. 

New Update
police jeep2

മലപ്പുറം: എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചെന്ന് ആരോപിച്ച് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒതുക്കുങ്ങല്‍ ചോലക്കാട് വളപ്പില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു ഏറ്റുമുട്ടൽ. 

Advertisment

പെട്രോള്‍ പമ്പിന്റെ മുന്നില്‍ വച്ച് മൂന്ന് പേര് അടികൂടുന്നത് കണ്ട് ചോദ്യം ചെയ്തെത്തിയ നാട്ടുകാരോടാണ് എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചെന്ന് യുവാക്കളിൽ ഒരാൾ വെളിപ്പെടുത്തി. 


മുൻകൂട്ടി പണം കൈപ്പറ്റിയ ശേഷമാണ് കർപ്പൂരം നൽകി പറ്റിച്ചത്. മലപ്പുറത്തു നിന്നുമെത്തിയ യുവാക്കളാണ് തമ്മിൽ തല്ലടിച്ചത്. 


ഇതോടെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ കോട്ടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

പൊലീസെത്തി നടത്തിയ പരിശോധനയിൽ യുവാക്കളില്‍നിന്ന് ലഹരി ഉത്പന്നങ്ങളൊന്നും കണ്ടെത്താനായില്ല. പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് മേല്‍വിലാസമുള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം യുവാക്കളെ വിട്ടയച്ചു.

Advertisment