പെരിന്തൽമണ്ണയിൽ സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്കൂട്ടര്‍ കവര്‍ന്നു

വാഹനത്തിൽ സ്വർണ്ണം ഉണ്ടെന്ന് കരുതിയാണ് അക്രമികൾ സ്കൂട്ടർ കടത്തിയതെന്നാണ് സൂചന.

New Update
police jeep2

മലപ്പുറം: പെരിന്തൽമണ്ണയിൽ സ്വര്‍ണ വ്യാപാരിയെ മുളകുപൊടിയെറിഞ്ഞ് സ്കൂട്ടര്‍ കവര്‍ന്നു.

Advertisment

പെരിന്തൽമണ്ണ ദർശന ഗോൾഡ് ഉടമ സുരേഷ് സൂര്യവംശിക്ക് നേരെയാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ മുഖം മറച്ച മൂന്ന് പേരാണ് മുളകുപൊടി വിതറിയത്. 


വാഹനത്തിൽ സ്വർണ്ണം ഉണ്ടെന്ന് കരുതിയാണ് അക്രമികൾ സ്കൂട്ടർ കടത്തിയതെന്നാണ് സൂചന.


ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. പെരിന്തൽമണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Advertisment