/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
മലപ്പുറം: തമിഴ്നാട് പോലീസ് കഞ്ചാവ് കേസിൽ പിടികൂടിയ പ്രതി ജാമ്യത്തിലിറങ്ങിയതിന് ശേഷം എംഡിഎംഎയും ബ്രൗൺ ഷുഗറുമായി മലപ്പുറത്ത് പിടിയിലായി. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പിൽ വച്ചാണ് തേഞ്ഞിപ്പാലം സ്വദേശി നൗഷാദലി പിടിയിലായത്.
വ്യാഴാഴ്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം. ഇയാളിൽ നിന്ന് നാല് ഗ്രാം എംഡിഎംഎയും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു.
കാറിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. ഈ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തമിഴ്നാട് കൊയമ്പത്തൂരിൽ ബേക്കറി നടത്തുന്നതിൻ്റെ മറവിലാണ് ഇയാൾ കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തിയത്.
കൊണ്ടോട്ടി ഡിവൈഎസ്‌പി സന്തോഷ്, ഡാൻസാഫ് എസ്.ഐ ബിബിൻ എന്നിയുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമംഗങ്ങളും കൊണ്ടോട്ടി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അഞ്ച് മാസം മുൻപ് കാറിൽ കടത്തിയ കഞ്ചാവുമായി കോയമ്പത്തൂരിൽ വച്ച് തമിഴ്നാട് പോലീസ് ഇയാളെ പിടികൂടിയിരുന്നു. 2 മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. കോയമ്പത്തുരിൽ വച്ച് മുൻപും ലഹരി വസ്തുക്കൾ കടത്തിയതിന് ഇയാൾ പിടിയിലായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us