ലഹരി ഉപയോഗവും വിൽപ്പനയും പൊലീസിൽ പരാതിപ്പെട്ട യുവാവിനു നേരെ ആക്രമണം

കാറിലെത്തി അതിക്രമിച്ചു കയറുകയും,  കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, വീടിന്റെ ജനൽ ചില്ലുകൾ ഉൾപ്പെടെ 5000 രൂപയിൽ അധികം നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തെന്നാണ് കേസ്.

New Update
kerala police vehicle1

മലപ്പുറം: ലഹരി ഉപയോഗവും വിൽപ്പനയും പൊലീസിൽ പരാതിപ്പെട്ട യുവാവിനു നേരെ ആക്രമണം. യുവാവിന്റെ വീട്ടിൽ കയറിയാണ് ലഹരിക്കേസ് പ്രതികൾ ആക്രമിച്ചത്.

Advertisment

പ്രതികൾ തിരൂരങ്ങാടിയിൽ നിന്നും പൊലീസിന്റെ പിടിയിലായി. പള്ളിപ്പടി സ്വദേശി അമീൻ, മമ്പുറം സ്വദേശി ഹമീദ്, ആസാദ് നഗർ സ്വദേശികളായ  മുഹമ്മദലി, അബ്ദുൽ അസീസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. 

അസീം ആസിഫ് എന്നയാളുടെ വീട്ടിൽ കാറിലെത്തി അതിക്രമിച്ചു കയറുകയും,  കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, വീടിന്റെ ജനൽ ചില്ലുകൾ ഉൾപ്പെടെ 5000 രൂപയിൽ അധികം നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തെന്നാണ് കേസ്.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾ തലപ്പാറയിലെ സ്വകാര്യ ലോഡ്ജിൽ റൂമെടുത്ത് ഒളിവിൽ  കഴിയുന്നതിനിടെയാണ് പിടിയിലായത്.

Advertisment