New Update
/sathyam/media/media_files/2025/03/26/v6rpgUSBTsogbijA5C65.jpg)
മലപ്പുറം: മലപ്പുറത്ത് ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന്റെ കൈ അറ്റുപോയി.
Advertisment
മമ്പാട് പൊങ്ങല്ലൂർ പാലത്തിന് സമീപം നടന്ന അപകടത്തിലാണ് യുവാവിന് ​ഗുരുതര പരിക്കേറ്റത്. സ്കൂട്ടർ യാത്രികനെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഇയാളുടെ കൈ അറ്റുപോയ നിലയിലായിരുന്നു.
മമ്പാട് എംഇഎസ് കോളേജ് വിദ്യാർത്ഥിയായ എടവണ്ണ കാവനൂർ പന്നിപ്പാറ സ്വദേശി മുഹമ്മദ് ശബാബുദ്ദീൻ ആണ് സ്കൂട്ടർ ഓടിച്ചിരുന്നത്.
അദ്ദേഹത്തിന്റെ കൈ അറ്റുപോയ നിലയിൽ ആയിരുന്നു എന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ അറിയിച്ചത്. ടിപ്പറുമായുള്ള ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു തരിപ്പണമാവുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us