കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയിൽ ദേഹത്ത് കയറി നാലുവയസുകാരിക്ക് ദാരുണാന്ത്യം

അപകടം നടന്ന ഉടനെ കുഞ്ഞിനെയടക്കം ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു

New Update
accident

മലപ്പുറം: മലപ്പുറം എടപ്പാളിൽ വാഹനാപകടത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം. വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ പിറകോട്ട് എടുത്തപ്പോൾ അബദ്ധത്തിൽ കുത്തിൻ്റെ ദേഹത്ത് കയറുകയായിരുന്നു. 

Advertisment

എടപ്പാൾ മഠത്തിൽ വീട്ടിൽ ജാബിറിൻറെ മകൾ അംറുബിൻദ് ജാബിർ ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. 

ഇന്നലെ രാത്രിയാണ് സംഭവം. ഓട്ടോമാറ്റിക് കാറായിരുന്നു. അബദ്ധവശാൽ അമിതവേഗതയിൽ പിറകോട്ട് വരികയായിരുന്നു. 

ഒരു സ്ത്രീയാണ് ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടം നടന്ന ഉടനെ കുഞ്ഞിനെയടക്കം ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ബന്ധുക്കളായ മൂന്ന് സ്ത്രീകൾക്കാണ് പരിക്കേറ്റത്.