ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/2025/05/10/oHOsXjfbKaIHTnnRJAN1.jpg)
മലപ്പുറം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസ്സുകാരന്‍ കാറിടിച്ച് മരിച്ചു. കിഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍ ശിഹാബിന്റെ മകന്‍ ശസിനാണ് മരിച്ചത്.
Advertisment
വാക്കാലുരിലുള്ള ഉമ്മ ശഹാനയുടെ ബന്ധുവീട്ടില്‍ മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ അയല്‍വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങിയാണ് അപകടം ഉണ്ടായത്.
കാര്‍ കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. വെള്ളി വൈകിട്ട് നാലോടെയാണ് സംഭവം. അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us