New Update
/sathyam/media/media_files/2025/05/21/GjR0VSV6Mjz0hnZr9z6s.jpg)
മലപ്പുറം: മലപ്പുറം പുറത്തൂരിൽ തേങ്ങയിടാൻ തെങ്ങിൽ കയറിയ ഗൃഹനാഥൻ മരിച്ചു. സേലത്ത് വീട്ടിൽ കണ്ണൻ (70) ആണ് മരിച്ചത്.
Advertisment
വീട്ടിലെ തെങ്ങിൽ തേങ്ങയിടാനും തെങ്ങ് വൃത്തിയാക്കാനും കയറിയതായിരുന്നു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തെങ്ങിൽ നിന്ന് പിടിവിട്ടതോടെ തെങ്ങുകയറ്റ മെഷീനിൽ കാൽ കുടുങ്ങി താഴേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആളെ താഴെ ഇറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us