New Update
/sathyam/media/media_files/2025/05/23/D3YFflnucHGlWwcpXos8.jpg)
മലപ്പുറം: കാളികാവിലിറങ്ങിയ കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തർ കാട് ഭാഗത്ത് രണ്ടുകൂടുകളും സുൽത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചു.
Advertisment
മൂന്നു കൂടുകളും ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. മറ്റു ക്യാമറകളും പരിശോധിച്ചു വരികയാണ്. കടുവയെ ഇനിയും പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.അതേസമയം പെരിന്തൽമണ്ണ മണ്ണാർമലയിൽ പുലിയെ കണ്ട ഭാഗത്ത് കൂടുകൾ സ്ഥാപിച്ചു
കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുലർച്ചെ ടാപ്പിങിന് പോയ സമയത്ത് കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us