നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ തിങ്കളാഴ്ച പ്രഖ്യാപിക്കും. ആര്യാടൻ ഷൗക്കത്തിന് മുൻതൂക്കം

.യുഡിഎഫ് സ്ഥാനാർഥി നിർണയം കൂടി പരിഗണിച്ചാകും എൽഡിഎഫ് ചർച്ചകൾ. 

New Update
UDF

 മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും. ആര്യാടൻ ഷൗക്കത്തിനാണ് മുൻതൂക്കം. നിലമ്പൂരിൽ നിന്നുള്ള മുതിർന്ന നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമാണ് ആര്യാടൻ ഷൗക്കത്ത്.

Advertisment

അതേസമയം നിലമ്പൂരിലെ സിപിഎം സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകൾ നാളെ ചേരുന്ന സിപിഎമ്മിൻറെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കുന്ന പട്ടിക , മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കൈമാറും. 

ചർച്ച ചെയ്ത ശേഷം തിരിച്ചയക്കുന്നവരിൽ ഒരാളെ സിപിഎമ്മിൻറെ സംസ്ഥാന നേതൃത്വം സ്ഥാനാർഥിയായി പ്രഖ്യാപിക്കും.യുഡിഎഫ് സ്ഥാനാർഥി നിർണയം കൂടി പരിഗണിച്ചാകും എൽഡിഎഫ് ചർച്ചകൾ. 

ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയി, എം.തോമസ് മാത്യു, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻറ് പി.ഷബീർ എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്.

Advertisment