അൻവറിനെ ചൊല്ലി കോൺഗ്രസിൽ ഇനിയും പൊട്ടിത്തെറിയുണ്ടാകും : എം. വി. ഗോവിന്ദൻ

യുഡിഎഫിലാർക്കും അൻവറിന്റെ മുന്നണി പ്രവേശനത്തിൽ പ്രശ്‌നമില്ലെന്ന് കെ.സി വേണുഗോപാലും സണ്ണി ജോസഫുമടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.

New Update
govindan

മലപ്പുറം: അൻവറിനെ ചൊല്ലി കോൺഗ്രസിൽ ഇനിയും പൊട്ടെത്തെറി തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.

Advertisment

കെ സുധാകരന്റേത് പ്രതികരണമല്ല പൊട്ടിത്തെറിയാണെന്നും ഗോവിന്ദൻ ആരോപിച്ചു.

നിലമ്പൂരിൽ സ്ഥാനാർഥിയുമായുള്ള എൽഡിഎഫിന്റെ സംഘടനാ പ്രവർത്തനം വെള്ളിയാഴ്ച ആരംഭിക്കുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

അൻവറിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്നതിനിടയിലാണ് ഗോവിന്ദന്റെ പരാമർശം.

യുഡിഎഫിലാർക്കും അൻവറിന്റെ മുന്നണി പ്രവേശനത്തിൽ പ്രശ്‌നമില്ലെന്ന് കെ.സി വേണുഗോപാലും സണ്ണി ജോസഫുമടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.

തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന നിലപാടാണ് വി.ഡി സതീശൻ വീണ്ടും സ്വീകരിച്ചത്

Advertisment