/sathyam/media/media_files/2025/05/29/sP6axtDhJM29Ik5QFxqU.jpg)
മലപ്പുറം: നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി പൊതു സ്വതന്ത്രനെത്തുമെന്ന് സൂചന. നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ടായ ഡോ. ഷിനാസ് ബാബുവാണ് പരിഗണനയിലുള്ളത്.
അന്തരിച്ച ജീവകാരുണ്യ പ്രവർത്തകൻ ഡോ. ഷാനവാസ് പി.സിയുടെ സഹോദരനാണ് ഡോ. ഷിനാസ്.
നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പരിഗണനയിലുള്ളവരുടെ അനുകൂലവും പ്രതികൂലമായ ഘടകങ്ങൾ ഇഴകീറി പരിശോധിക്കുകയാണ് സിപിഎം.
മണ്ഡലത്തിൽ നടപ്പാക്കി വിജയിച്ച പൊതുസ്വതന്ത്ര സ്ഥാനാർഥി പരീക്ഷണം ഇത്തവണയും സാധ്യമാകുമോ എന്നും സിപിഎം നോക്കുന്നുണ്ട്.
ഡോ. ഷിനാസ് ബാബുവിന് എൽഡിഎഫ് സ്ഥാനാർഥി പരിഗണനയിൽ മുന്‍തൂക്കം ഉണ്ടെന്നാണ് വിവരം.
ഷിനാസിന്‍റെ സാമൂഹ്യ സേവന രംഗത്തെ ബന്ധങ്ങൾ അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.
ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയ്, ഡിവൈഎഫ്ഐ ജില്ലാ അധ്യക്ഷൻ പി.ഷബീർ എന്നിവരും സിപിഎം പരിഗണനയിലുണ്ട്.
ഒരു അപ്രതീക്ഷിത സ്ഥാനാർഥി ഉണ്ടാകുമെന്ന സൂചനയും സിപിഎം വൃത്തങ്ങൾ നൽകിയിരുന്നു. ഇന്ന് രാത്രിയോടെ സ്ഥാനാർഥി ആരെന്നതിൽ അന്തിമ ധാരണയാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us