അനുനയ നീക്കങ്ങൾ പൊളിഞ്ഞു. അൻവറിനു യുഡിഎഫിൽ ഇടമില്ല. നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉറച്ച് പി.വി.അൻവർ. ആര്യാടൻ ഷൗക്കത്തിനെതിരെ അൻവർ വീണ്ടും രം​ഗത്ത്. പിണറായിസത്തെ തോൽപ്പിക്കാനിങ്ങിയ അൻവർ നിലമ്പൂർ കടക്കുമോ ?

യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചാൽ മിനിറ്റുകൾക്കുള്ളിൽ മുന്നണി പ്രവേശനത്തിൽ തീരുമാനം എടുക്കാമെന്നാണ് യുഡിഎഫ് നേതൃത്വം അൻവറിനെ അറിയിച്ചിരുന്നത്. 

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
image(80)

മലപ്പുറം : യുഡിഎഫിന്റെ അനുനയ നീക്കങ്ങൾ നിരാകരിച്ചു കൊണ്ട് നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉറച്ച് പി.വി.അൻവർ.

Advertisment

തൃണമൂൽ കോൺഗ്രസിന്റെ ശക്തി തെളിയിക്കുന്നതിനായി പി വി അൻവർ തന്നെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും.


ഇന്ന് മഞ്ചേരിയിൽ ചേർന്ന തൃണമൂൽ കോൺഗ്രസ് സെക്രട്ടേറിയറ്റിലാണ് മത്സരിക്കാൻ ധാരണയായത്. 


യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചാൽ മിനിറ്റുകൾക്കുള്ളിൽ മുന്നണി പ്രവേശനത്തിൽ തീരുമാനം എടുക്കാമെന്നാണ് യുഡിഎഫ് നേതൃത്വം അൻവറിനെ അറിയിച്ചിരുന്നത്. 

തീരുമാനമെടുക്കുന്നതിനായി അൻവറിന് ഒരു ദിവസത്തെ സമയവും അനുവദിച്ചിരുന്നു. സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാതെ എങ്ങനെ മുന്നണിയുമായി സഹകരിക്കാനാകും എന്നതാണ് യുഡിഎഫ് നേതൃത്വം ഉന്നയിച്ച ചോദ്യം.


പ്രതിപക്ഷ നേതാവിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കത്തിൽ അസന്തുഷ്ടിയും അൻവറിനെ അറിയിച്ചിരുന്നു. അൻവറിന് മനം മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലല്ല ഈ നിലപാട് സ്വീകരിച്ചത്. 


രാഷ്ട്രീയ പക്വത പുലർത്താതെ പ്രശ്നങ്ങളെ വൈകാരികമായി സമീപിക്കുന്ന അൻവറിന്റെ ശൈലി തന്നെയാണ് ഇപ്പോൾ മത്സരിക്കാനുള്ള തീരുമാനത്തിലും പ്രതിഫലിച്ചിരിക്കുന്നത്. 

സ്വന്തം തീരുമാനം ന്യായീകരിക്കുന്നതിനായി പല വാദങ്ങളും അൻവർ ഉന്നയിക്കുന്നുണ്ട്.യുഡിഎഫിലെ ചിലരെ വിശ്വാസത്തിൽ എടുക്കാൻ ആകില്ല എന്നതാണ് പ്രധാന വാദം.


യു.ഡി.എഫുമായി ഇനി രഹസ്യ ചർച്ചയ്ക്കില്ലെന്നാണ് അൻവറിൻ്റെ നിലപാട്. സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ മുന്നണിയിൽ എടുക്കുമെന്ന് എന്താണ് ഉറപ്പ് എന്നും അൻവർ ചോദിക്കുന്നു.


സ്ഥാനാർത്ഥിയെ പിന്തുണയ്ക്കണം എന്ന യുഡിഎഫിന്റെ ആവശ്യം നിരാകരിച്ച അൻവർ ആര്യാടൻ ഷൗക്കത്തിനെതിരെ ഇന്ന് വീണ്ടും ആക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.

ആര്യാടൻ ഷൗക്കത്ത് തോൽക്കും എന്ന് അൻവർ ആവർത്തിച്ചു. തോൽക്കും എന്ന് പറയാൻ പല  കാരണങ്ങളുണ്ടെന്നും അവ പിന്നീട് വിശദമായി പറയാമെന്നും അൻവർ പറയുന്നു. 


ആര്യാടൻ ഷൗക്കത്തിന് ഇനി തോൽവി പിണഞ്ഞാൽ അത് താൻ കാലു വാരിയിട്ടാണെന്ന് ആകില്ലേ? വി.എസ് ജോയിയെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞതാണ് താൻ ചെയ്ത മഹാപാതകമെന്നും അൻവർ വികാരഭരിതമായി പറഞ്ഞു.


യുഡിഎഫിൽ അസോസിയേറ്റ് മെമ്പർഷിപ്പ് നൽകാമെന്ന് വാഗ്ദാനം അൻവർ തള്ളിക്കളയുകയാണ്. ഘടകകക്ഷി ആക്കുന്നതിൽ കുറഞ്ഞ ഒരു തീരുമാനവും ഇനി  അംഗീകരിക്കില്ലെന്നാണ് അൻവറിന്റെ നിലപാട്. 

മുന്നണിയിൽ സ്ഥിരാംഗത്വം എന്ന ആവശ്യം സാധിച്ചിടുക്കാൻ പറ്റിയ അവസരം എന്ന നിലയ്ക്കാണ് പി വി അൻവർ യുഡിഎഫിന് മേൽ രാഷ്ട്രീയ സമ്മർദ്ദം ഏറ്റുന്നത്. 


എന്നാൽ സമ്മർദ്ദത്തിനു വഴങ്ങി ഒരു തീരുമാനവും കൈക്കൊള്ളേണ്ടതില്ല എന്നാണ് യുഡിഎഫിന്റെ ഏകകണ്ഠമായ അഭിപ്രായം. 


കൂടിയാലോചനകൾ നടത്തി പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കണ്ടെത്താം എന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.

എന്നാൽ ഇത് അൻവറിന് സ്വീകാര്യമല്ല. ഉപതിരഞ്ഞെടുപ്പിൽ  മത്സരിക്കാൻ തീരുമാനിച്ച അൻവർ അതിനായുള്ള ഒരുക്കങ്ങൾ എല്ലാം നടത്തുന്നുണ്ട്. 


പോസ്റ്ററുകൾ തയ്യാറാക്കാനും പ്രവർത്തനങ്ങൾ ക്രമീകരിക്കാനും സഹപ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  


ഇളമൂർ കോൺഗ്രസിനു വേണ്ടി പബ്ലിക് റിലേഷൻസ് നടത്തുന്ന സംഘം അൻവറിനു വേണ്ടി നിലമ്പൂരിലെത്തും. 

പിണറായിസത്തെ പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിയമസഭാ അംഗത്വം രാജിവച്ച അൻവർ ഇരു മുന്നണികൾക്കും എതിരെ ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരുന്നതിലേക്കാണ് ഇപ്പോൾ എത്തിനിൽക്കുന്നത്.

Advertisment