പ്രതിപക്ഷത്തെ കടന്നാക്രമിച്ച് നിലമ്പൂരിൽ പ്രചരണം നടത്താനൊരുങ്ങി എൽഡിഎഫ്. എം. സ്വരാജ് ശനിയാഴ്ച നിലമ്പൂരിലെത്തും

മുഖ്യമന്ത്രി പിണറായി വിജയനാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്

New Update
m swaraj Untitledmansson

മലപ്പുറം: എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് ഇന്ന് നിലമ്പൂരിലെത്തും.

 സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിലെത്തുന്ന എം. സ്വരാജിന് വൻ സ്വീകരണം നൽകാനാണ് എൽഡിഎഫ് പ്രവർത്തകരൊരുങ്ങുന്നത്.

Advertisment

രാവിലെ പത്തരയ്ക്ക് നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സ്വരാജിന് അവിടെ സ്വീകരണം നൽകും.

അതിനുശേഷം തുറന്ന ജീപ്പിൽ സഞ്ചരിക്കുന്ന സ്വരാജ്, മണ്ഡലത്തിലെ പ്രധാനപ്പെട്ട ഇടങ്ങളിൽ സന്ദർശനം നടത്തും.

മണ്ഡലത്തിലെയും പുറത്തെയും പ്രധാനപ്പെട്ട മത, സാമുദായിക, സാംസ്കാരിക നേതാക്കന്മാരുമായി സ്വരാജ് കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്.

പ്രചരണത്തിന് കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി ഉള്ളതുകൊണ്ട് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് സംവിധാനം മുഴുവൻ നിലമ്പൂരിൽ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്

Advertisment