/sathyam/media/media_files/2025/03/24/ikfGOTfS8cDgfdL6qYhK.jpg)
മലപ്പുറം: സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലാണെന്നും കയ്യില്‍ കാശില്ലാത്തതിനാലാണ് മത്സരിക്കാത്തതെന്നും പി വി അന്‍വര്‍.
പൈസ വേണ്ടേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍. ഒരു പൈസയും കയ്യിലില്ല.
ആകെ കടക്കാരനാണ്. കേരളത്തില്‍ സ്വത്തു വെളിപ്പെടുത്തി ഏറ്റവും കൂടുതല്‍ സ്വത്ത് വെളിപ്പെടുത്തിയതിന്‍ ഞാനാണ് നമ്പര്‍ വണ്‍ എന്ന് ടിവിയില്‍ കാണുമ്പോള്‍ ചിരി വരും.
എന്നെ തകര്‍ത്ത് തരിപ്പണമാക്കിയില്ലേ ഇവരെല്ലാം ചേര്‍ന്നെന്ന് അന്‍വര്‍ ചോദിച്ചു.
ലോകം മുഴുവന്‍ തനിക്കെതിരെ കേസു കൊടുത്തു. ഇപ്പോള്‍ എത്ര കേസുകളുണ്ടെന്ന് അറിയുമോ?. ലക്ഷങ്ങള്‍ വരുമാനം ഉണ്ടായിരുന്ന അന്‍വറിനെ പൂജ്യത്തിലാക്കി.
പലതും ജപ്തിയുടെ വക്കിലാണ്. പതിനായിരം രൂപയ്ക്ക് പോലും ബുദ്ധിമുട്ടുന്നു.
പി വി അന്‍വറിനെ തകര്‍ത്തത് ജനങ്ങള്‍ക്ക് വേണ്ടി പറഞ്ഞതിനാണ്. ഐഎഎസ്-ഐപിഎസ് ലോബി, ഭരണകക്ഷിയും, ആര്‍എസ്എസ്, കേന്ദ്രസര്‍ക്കാര്‍, ചില സംഘങ്ങള്‍ തുടങ്ങിയവര്‍ ഞെക്കി ഞെക്കി ഇല്ലാണ്ടാക്കിയെന്ന് പി വി അന്‍വര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടിക്കണക്കിന് രൂപ വേണ്ടിവരും. ഒരു ബൂത്തില്‍ രണ്ടും മൂന്നും ലക്ഷം വെച്ച് എത്ര കോടി രൂപയാണ് വേണ്ടി വരികയെന്ന് അന്‍വര്‍ ചോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us