മലപ്പുറം: അവസാന നിമിഷവും ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ട് പിവി അന്‍വര്‍. നോമിനേഷന്‍ കൊടുത്താലും ചര്‍ച്ചകള്‍ ആകാം എന്ന സന്ദേശമാണ് അന്‍വര്‍ യുഡിഎഫിന് നല്‍കുന്നത്.
രാവിലെ ഇനി യുഡിഎഫിലേയ്ക്ക് ഇല്ലെന്ന് പറഞ്ഞാലും വൈകുന്നേരം നിലപാട് മാറ്റുന്ന അന്‍വറിന് ഈ നിലപാടില്‍ നിന്നും മലക്കം മറിയാന്‍ അധിക സമയം വേണ്ടി വരില്ല.
ഇനിയില്ലെന്നും മല്‍സരിക്കുമെന്നും പറയുമ്പോഴും അന്‍വറിന്‍റെ ലക്ഷ്യം യുഡിഎഫ് പ്രവേശനമാണ്. മല്‍സരിക്കാനിറങ്ങിയാല്‍ പ്രതീക്ഷിക്കുന്ന പിന്തുണ ഉണ്ടാകില്ലെന്ന് അന്‍വറിനറിയാം.
വോട്ട് എണ്ണം മുന്നണി സ്ഥാനാര്‍ഥികള്‍ക്കും പിന്നിലായാല്‍ പിന്നെ അന്‍വറിന്‍റെ രാഷ്ട്രീയ ഭാവിതന്നെ അനിശ്ചിതത്വത്തിലാകും. ഇതറിയാവുന്ന അന്‍വര്‍ നിലപാടുകളില്‍ നിന്നും അയയുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധിക്കുള്ളില്‍ ധാരണ ആയാലും മുന്നണി സഹകരണത്തിന് സാധ്യത അവശേഷിക്കുന്നുണ്ട്. അടുപ്പക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ വഴി അത്തരം ആശയവിനിമയം അദ്ദേഹം തുടരുന്നുമുണ്ട്.
യുഡിഎഫില്‍ വിഡി സതീശന്‍ ഒഴികെ മറ്റൊരു നേതാവിനെയും വിമര്‍ശിക്കാന്‍ അന്‍വര്‍ തയ്യാറായിട്ടില്ല. സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ പറഞ്ഞതും ആവര്‍ത്തിച്ചിട്ടില്ല. സഹകരണത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്നതാണ് ഇത്തരം നടപടികള്‍.