/sathyam/media/media_files/2025/05/31/DlqUqRIfsBKT1CBgNcUM.jpg)
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മുൻ എംഎൽഎ പിവി അൻവർ മത്സരിക്കും. തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദേശമനുസരിച്ചാണ് തീരുമാനം.
നാളെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനൊപ്പം നിലമ്പൂരിൽ അൻവർ ശക്തിപ്രകടനവും നടത്തും.
പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് ദേശീയനേതൃത്വം അൻവറിനെ അറിയിച്ചത്. എന്നാൽ കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കുന്നതിനോട് അൻവറിന് താത്പര്യം.
ബിജെപി സ്ഥാനാർഥിയും നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. സ്ഥാനാർഥിയാരെന്ന് തീരുമാനിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ നിലമ്പൂരിലെത്തും.
ബിജെപി ജില്ലാ പ്രസിഡന്റ് രശ്മിൽ നാഥ്, ജില്ലാ വൈസ് പ്രസിഡന്റ് എന്നിവരുടെ പേരുകളാണ് സജീവപരിഗണനയിലുള്ളത്. അതേസമയം സ്വതന്ത്രസ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതും പരിഗണിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us