New Update
/sathyam/media/media_files/2025/05/30/hftVrEHhVxe5Ss1AziWJ.jpg)
മലപ്പുറം: അന്‍വര്‍ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കുന്ന കാര്യമല്ലെന്ന് നിലമ്പൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം സ്വരാജ് ആര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം.
Advertisment
ഒരു വോട്ടര്‍ എന്ന നിലയില്‍ എല്ലാവരുടേയും അവകാശമാണ് അതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു സ്വരാജ്.
അര്‍ധരാത്രിയില്‍ അന്‍വറിന്റെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഓരോരുത്തരും അവരവരുടെ നിലവാരത്തിനനുസരിച്ചുള്ള രാഷ്ട്രീയപ്രവര്‍ത്തനമാണ് നടത്തുക എന്നായിരുന്നു സ്വരാജിന്റെ മറുപടി.
അതില്‍ അഭിപ്രായം പറയാനാകില്ല. ഒരു ആഗ്രഹവും വെച്ചുപുലര്‍ത്താനാകില്ല. ഓരോരുത്തരും അവരവര്‍ക്ക് ചേരുന്ന വിധത്തിലുള്ള രാഷ്ട്രീയപ്രവര്‍ത്തനവും സംഘടനാ പ്രവര്‍ത്തനവും നടത്തിക്കൊണ്ടേയിരിക്കും - സ്വരാജ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us