/sathyam/media/media_files/2025/01/30/Ct5DOxNXzxCQXGhT7Kac.jpg)
മലപ്പുറം: യുഡിഎഫിന്റെയോ കോൺഗ്രസ് നേതൃത്വത്തിന്റെയോ അറിവോടയല്ല രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറിനെ കണ്ടതെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
രാഹുൽ പോകാൻ പാടില്ലായിരുന്നുവെന്നും ചെയ്തത് തെറ്റാണെന്നും സതീശൻ പറഞ്ഞു. ഇനി അൻവറുമായി യാതൊരു ചർച്ചയുമില്ലെന്നും ആ വാതിൽ അടച്ചെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
'യുഡിഎഫിന്റെ തീരുമാനം അൻവറുമായി ഇനി ഒരു ചർച്ചയില്ലെന്നാണ്. യുഡിഎഫ് തീരുമാനം കൺവീനർ ഔദ്യോഗികമായി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ പിറ്റേദിവസം വന്ന് അതേകാര്യം ആവർത്തിച്ചതിനാൽ ആ വാതിൽ യുഡിഎഫ് അടച്ചു.
ഇനി ചർച്ചയില്ല. അൻവറിനെ കാണാൻ ഞങ്ങൾ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ജൂനിയർ എംഎൽഎയാണോ ചർച്ചയ്ക്ക് പോകേണ്ടത്?. അയാൾ തന്നത്താൻ പോയതാണ്. പോയത് തെറ്റാണ്. പോകാൻ പാടില്ലായിരുന്നു.
യുഡിഎഫ് നേതൃത്വം ഒരുതീരുമാനമെടുത്താൽ അതിനൊപ്പം നിൽക്കണമായിരുന്നു. പോയതിൽ എംഎൽഎയോട് വിശദീകരണം തേടില്ല. നേരിട്ട് ശാസിക്കും അത് സംഘടനാപരമായല്ല. യുഡിഎഫ് അൻവറുമായുള്ള ചർച്ചയുടെ വാതിൽ അടച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us