നേതൃത്വം തെറ്റാണെന്ന് പറഞ്ഞാൽ അത് അം​ഗീകരിക്കുന്നു. കൂടിക്കാഴ്ച തികച്ചും വ്യക്തിപരം. ഔട്ട്സ്പോക്കൺ ആകാനില്ല: രാഹുൽ മാങ്കൂട്ടത്തിൽ

അൻവറിനെ കണ്ടപ്പോൾ അതിവൈകാരികമായി പ്രതികരിക്കരുതെന്നാണ് പറഞ്ഞതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

New Update
rahul mamkootathil 11

മലപ്പുറം: അൻവറുമായുള്ള കൂടിക്കാഴ്ചയെ നേതൃത്വം തെറ്റാണെന്ന് പറഞ്ഞാൽ തെറ്റാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാർട്ടിയാണ് ആത്യന്തികമായി ശരി. 

Advertisment

നേതൃത്വം തെറ്റാണെന്ന് പറഞ്ഞാൽ അത് അം​ഗീകരിക്കുന്നു. കൂടിക്കാഴ്ച തികച്ചും വ്യക്തിപരമായിരുന്നു. അത് നേരത്തെ തന്നെ പറഞ്ഞതാണ്. എന്റെ പ്രവർത്തനം പാർട്ടിക്ക് തെറ്റായി തോന്നുന്നുവെങ്കിൽ തിരുത്താം.


അതിൽ ഈ​ഗോയുടെ പ്രശ്നമില്ല. പാർട്ടിയിൽ ഔട്ട്സ്പോക്കൺ ആകാനില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാർട്ടി എന്താണോ പറഞ്ഞത് അതാണ് ശരി. പാർട്ടി നേതൃത്വം തന്നോട് ഔദ്യോ​ഗികമായി ഇക്കാര്യത്തിൽ ഒന്നും പറഞ്ഞിട്ടില്ല. 


രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തി ജീവിതത്തിൽ കോൺ​ഗ്രസ് പാർട്ടിക്കോ, കോൺ​ഗ്രസ് നേതൃത്വത്തിനോ ഔട്ട്സ്പോക്കൺ ആകാൻ ഉദ്ദേശിക്കുന്നില്ല. നേതൃത്വം ശകാരിച്ചെന്ന് പറഞ്ഞാൽ ശകാരിച്ചു എന്നാണ്. പാർട്ടിയാണ് വലുത്. നേതൃത്വമാണ് വലുത്. 

പാർട്ടി തെറ്റാണെന്ന് പറഞ്ഞാൽ തന്റെ ഭാ​ഗത്തു തന്നെയാണ് തെറ്റെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാർട്ടിയുടെ പരസ്യശാസനയാണെങ്കിൽ അത് ഏറ്റുവാങ്ങും. താൻ പാർട്ടിയിലെ സാധാരണ പ്രവർത്തകനാണ്. ഈ സർക്കാരിനെ താഴെയിറക്കുക എന്നതുമാത്രമാണ് സാധാരണ പ്രവർത്തകരെപ്പോലെ തന്റെയും ആ​ഗ്രഹം.


അൻവറിനെ കണ്ടപ്പോൾ അതിവൈകാരികമായി പ്രതികരിക്കരുതെന്നാണ് പറഞ്ഞതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പിണറായിസത്തിനെതിരായ പോരാട്ടം നടത്തുന്നയാളാണ് താങ്കൾ. 


ആ ലക്ഷ്യത്തിൽ നിന്നും മാറരുതെന്നാണ് അഭ്യർത്ഥിച്ചത്. അതല്ലാതെ, യുഡിഎഫിൽ ചേരുന്ന വിഷയമൊന്നും ചർച്ച ചെയ്തില്ല. പിണറായിസം എന്നത് യാഥാർത്ഥ്യമാണ്. ആ പിണറായിസത്തിനെതിരെ ആരു പറഞ്ഞാലും അതിനോട് ഐക്യദാർ‌ഢ്യപ്പെടും. 

അത്തരത്തിൽ ഐക്യദാർഢ്യപ്പെടുന്ന ആളോട് നിങ്ങളുടെ ട്രാക്ക് തെറ്റാണെന്ന് പറയാനാണ് പോയത്. അതിവൈകാരിക നിലപാട് എടുക്കരുതെന്നും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പരി​ഗണിക്കണമെന്നും അൻവറിനോട് പറഞ്ഞുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Advertisment