/sathyam/media/media_files/2025/06/01/cRc2wO1SANOCr9rnv1Da.jpg)
മലപ്പുറം: പുതിയ മുന്നണിയുമായി ടി.എം.സി നേതാവ് പി.വി അൻവർ.
ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്ന പേരിലാണ് മുന്നണി രൂപീകരിച്ചത്. ഈ മുന്നണി സ്ഥാനാർഥി എന്ന നിലക്കാകും അൻവർ നിലമ്പൂരിൽ മത്സരിക്കുക.
അതേസമയം,യുഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കിൽ വി.ഡി സതീശനെ ഒഴിവാക്കണമെന്ന് അന്‍വര്‍ പറഞ്ഞു.
ഹിറ്റ്‌ലറിന്റെ രൂപമായി സതീശൻ യുഡിഎഫിനെ അടക്കി വാഴുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടിക്കോ കെ.സി വേണുഗോപാലിനോ പുല്ല് വില കൽപ്പിക്കുകയാണെന്നും ആരെയും ബഹുമാനിക്കില്ലെന്നും അന്‍വര്‍ ആരോപിച്ചു.
'സതീശന്റെ മനസിലും ശരീരത്തിലും അഹങ്കാരമാണ്. അദ്ദേഹം മുഖ്യമന്ത്രിയാകുമ്പോൾ കൈപൊക്കുന്ന ആളുകൾക്ക് മാത്രമായിരിക്കും അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുക.
വി.എസ് ജോയിയെ അവസാനനിമിഷം വെട്ടിയത് സതീശനാണ്. ജോയി സതീശന്റെ ഗ്രൂപ്പിലല്ല, ഭാവിയിൽ ജോയി വി.ഡി സതീശന് കൈ പൊക്കില്ല.
അതുകൊണ്ടാണ് ജോയിയെ മത്സരിപ്പിക്കാത്തത്'. അൻവർ ആരോപിച്ചു.
'പലരീതിയിൽ നിന്ന് എന്നെ വ്യക്തിഹത്യ നടത്തുകയാണ്.
പരിധി വിട്ടാൽ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന, ആര്യാടൻ ഷൗക്കത്തായാലും മുഹമ്മദ് റിയാസായും വി.ഡി സതീശനായാലും നിലമ്പൂരിൽ നിന്ന് തലയിൽ മുണ്ടിട്ട് ഓടി ഒളിക്കേണ്ടിവരും.
നവകേരളസദസിന് വേണ്ടി മന്ത്രി റിയാസ് കോടാനുകോടി രൂപ പിരിച്ചതിന്റെ ഫോൺകോളും വീഡിയോകളും എല്ലാം പുറത്ത് വിടും.
കേരളത്തിലെ കോൺട്രാക്റ്റർമാരിൽ നിന്ന് പണ പിരിവ് നടത്തിയതിന്റെ തെളിവുകൾ നിലമ്പൂർ അങ്ങാടിയിൽ ടി.വി വെച്ച് കാണിക്കും'.അതും എന്നെക്കൊണ്ട് ചെയ്യിക്കരുതെന്നും അൻവർ പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us