/sathyam/media/media_files/2025/06/02/a0gdyqmpB7e5Ym2VTykD.jpg)
മലപ്പുറം: മലപ്പുറം ജില്ലക്കെതിരെ വലിയ ചതി പ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ.
സ്വർണക്കടത്തിന്റെയും കള്ളപ്പണത്തിന്റെ നാടാണെന്ന് പറഞ്ഞ് ഈ ജില്ലയെ അധിക്ഷേപിച്ചു. ഈ ചതിപ്രയോഗം മലപ്പുറത്തുകാർക്ക് മറക്കാനാവില്ലെന്നും ചതിയെന്ന വാക്ക് ഉപയോഗിക്കാൻ ഏറ്റവും യോഗ്യൻ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിൽ യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രണ്ടാമത്തെ ചതിപ്രയോഗംത്തെ പറ്റി പറഞ്ഞത് അദ്ദേഹത്തിന്റെ കാബിനിറ്റിലെ മന്ത്രിയായിരുന്ന തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥിയാണ്.
തൃശൂർ പൂരം കലക്കികൊടുത്തിട്ട് അതിലൂടെ ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സ്വന്തം ആളെ ചതിച്ചു. ചതിയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞാൽ പാർട്ടി സഖാക്കൾക്ക് മുഖ്യമന്ത്രിയുടെ ചതിയെ കുറിച്ച് ഒരുപാട് പറയാൻ ഉണ്ടാകും'.
ഒൻപത് വർഷത്തെ പിണറായി സർക്കാരിനെതിരെ കാഹളം മുഴക്കുന്നതാവും ഈ ഉപതെരഞ്ഞെടുപ്പ്. ആശാവർക്കമാരെ ആക്ഷേപിച്ച് സംസാരിച്ചയാളാണ് മുഖ്യമന്ത്രി.
മലപ്പുറത്ത് വന്നപ്പോൾ ദേശീയപാത തകർന്ന സ്ഥലംപോലും മുഖ്യമന്ത്രി സന്ദർശിച്ചില്ല. ദേശീയപാത തന്റെ മാത്രം അക്കൗണ്ടിലാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തകർച്ച ആരുടെ അക്കൗണ്ടിൽ ചേർക്കുമെന്നും കെസി വേണുഗോപാൽ ചോദിച്ചു. കേരളത്തിലെ ദേശീയപാത നിർമാണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
ദേശീയ പാത അതോറിറ്റി പരിശോധിക്കണമെന്നുപോലും മുഖ്യമന്ത്രി പറഞ്ഞില്ല. അറേബ്യൻ നാട്ടിലെ സുഗന്ധം മുഴുവൻ കൊണ്ടുവന്ന് പൂശിയാലും പാപക്കറ മാറില്ലെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us