നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധന. പി.വി അൻവറിനോട് വിശദീകരണം തേടി. രണ്ട് സെറ്റ് പത്രികകളാണ് അൻവർ നൽകിയത്

ടിഎംസി സ്ഥാനാർഥിയായി നൽകിയ പത്രിക തള്ളുകയാണെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാകും അൻവർ മത്സരിക്കുക.

New Update
p v anwar12

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സൂക്ഷമ പരിശോധനയിൽ പി.വി അൻവറിനോട് വരണാധികാരി വിശദീകരണം തേടി.

Advertisment

ടിഎംസി സ്ഥാനാർഥിയായി നൽകിയ പത്രികയിലാണ് സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി വിശദീകരണം തേടിയത്.

രണ്ട് സെറ്റ് പത്രികകളാണ് അൻവർ നൽകിയത്. ഒന്ന് ടിഎംസി സ്ഥാനാർഥിയായും മറ്റൊന്ന് സ്വതന്ത്ര സ്ഥാനാർഥിയായുമാണ് പത്രിക നൽകിയത്.

ടിഎംസി സ്ഥാനാർഥിയായി നൽകിയ പത്രിക തള്ളുകയാണെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാകും അൻവർ മത്സരിക്കുക.

സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസിൻറെ രജിസ്ട്രേഷൻ നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല.