/sathyam/media/media_files/2025/06/03/8EThsfyMFDJ33fLzFAlR.jpg)
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി.ആകെ 18 സ്ഥാനാർത്ഥികളുടെ പത്രികകളാണ് സാധുവാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
പി.വി.അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി സമർപ്പിച്ച പത്രിക ഉൾപ്പെടെയാണ് തള്ളിയത്. പി.വി അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരിക്കും മത്സരിക്കുക.സ്വതന്ത്രനായി മാറിയതോടെ തൃണമൂലിൻെറ പൂവും പുല്ലും എന്ന ചിഹ്നം അൻവറിന് ലഭിക്കില്ല.
ഒട്ടോറിക്ഷ കപ്പും സോസറും എന്നിവയാണ് അൻവർ ആവശ്യപ്പെട്ടിരിക്കുന്ന സ്വതന്ത്ര ചിഹ്നങ്ങൾ. ഓട്ടോറിക്ഷ ചിഹ്നമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അൻവർ ക്യാംപ്.
സാധാരണ ജനങ്ങളുടെ യാത്രാഉപാധി എന്ന നിലയിലാണ് ഓട്ടോറിക്ഷ ചിഹ്നം ആവശ്യപ്പെടുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയ പി.വി.അൻവർ ഒപ്പം കൂട്ടിയത് ഓട്ടോറിക്ഷ തൊഴിലാളിയേയും മത്സ്യതൊഴിലാളിയേയും മലയോര കർഷകനെയും ആയിരുന്നു.
സൂക്ഷ്മ പരിശോധനയിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായ സാദിഖ് നടുത്തൊടിയുടെ പത്രികയും തള്ളി. സാദിഖും സ്വതന്ത്രനായി മത്സരിക്കും.
ഈമാസം അഞ്ചിന് വൈകീട്ട് മൂന്നു വരെയാണ് നാമനിർദ്ദേശ പത്രികകൾ പിൻവലിക്കുന്നതിനു അവസാന സമയം. ഇതോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ അന്തിമ മത്സര ചിത്രം തെളിയും. ഈ മാസം 19നാണ് വോട്ടെടുപ്പ്.23ന് വോട്ടെണ്ണലും നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us