മലപ്പുറം: മലപ്പുറത്ത് ഭാര്യയെയും ഭാര്യമാതാവിനെയും മർദ്ദിച്ച പൊലീസുകാരനെതിരെ കേസ്.
കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സദക്കത്തുള്ളക്കെതിരെയാണ് കേസ്.
ഭാര്യയുടെ പരാതിയിൽ വാഴക്കാട് പൊലീസാണ് കേസെടുത്തത്. മർദ്ദനത്തിൽ ഭാര്യമാതാവിന്‍റെ കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.