മലപ്പുറത്ത് കാട്ടന ശല്യം രൂക്ഷം. വഴിക്കടവിൽ ജനവാസ കേന്ദ്രത്തിൽ ഭീതിവിതച്ച് കാട്ടാന. വ്യാപക കൃഷി നാശം. അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല

ഒരാഴ്ചയായി പ്രദേശത്ത് കാട്ടാന നിലയുറപ്പിച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

New Update
images(100)

മലപ്പുറം: നിലമ്പൂർ വഴിക്കടവ് മുക്കണം പൊട്ടിയിൽ ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. പ്രദേശത്തിറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു.

Advertisment

ഒരാഴ്ചയായി പ്രദേശത്ത് കാട്ടാന നിലയുറപ്പിച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഫെൻസിങ് തകർന്നുവെന്നും അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും നാട്ടുകാർ ആരോപിച്ചു. 

Advertisment