ഓടികൊണ്ടിരുന്ന കാറിൽ നിന്നും അമ്മയും കുട്ടിയും റോഡിലേക്ക് തെറിച്ച്  വീണു

ഇവർ കാറിൽ നിന്ന് വീഴുന്നത് ശ്രദ്ധയിൽപ്പെട്ട പിന്നാലെ വന്ന മറ്റ് വാഹനങ്ങൾ പെട്ടന്ന് നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.

New Update
images(103)

മലപ്പുറം: മലപ്പുറത്ത് ഓടികൊണ്ടിരുന്ന കാറിൽ നിന്നും അമ്മയും കുട്ടിയും റോഡിലേക്ക് തെറിച്ച്  വീണു. വേങ്ങര അരീക്കുളത്താണ് അപകടം നടന്നത്. കൃത്യമായി അടയ്ക്കാതിരുന്ന കാറിന്റെ ഡോറിലൂടെയാണ് ഇരുവരും പുറത്തേക്ക് തെറിച്ച് വീണത്. 

Advertisment

ഇവർ കാറിൽ നിന്ന് വീഴുന്നത് ശ്രദ്ധയിൽപ്പെട്ട പിന്നാലെ വന്ന മറ്റ് വാഹനങ്ങൾ പെട്ടന്ന് നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. റോഡിലേക്കുള്ള വീഴ്ച്ചയിലും അമ്മയ്ക്കും കുട്ടിക്കും കാര്യമായി പരിക്കേറ്റിട്ടില്ല. ആദ്യം കുട്ടിയും പിന്നീട് അമ്മയുമാണ് റോഡിലേക്ക് തെറിച്ച് വീണത്. 

Advertisment