മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ പാലൂർക്കോട്ട വെള്ളച്ചാട്ടത്തിലുണ്ടായ അപകടത്തിൽ ഒരു മരണം. കുട്ടി ഉൾപ്പടെ രണ്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റു.
വെങ്ങാട് സ്വദേശി മൂത്തേടത്ത് ശിഹാബുദ്ദീൻ (40) ആണ് മരിച്ചത്. പഴയിടത്ത് സുഹൈൽ (24), ഷഹജാദ് (7) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.