/sathyam/media/media_files/2025/06/11/wwRO2Cnm1UUgbeifR8Uu.jpg)
മലപ്പുറം:നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പ്രദേശവാസിയായ അബ്ദുല്‍ റഷീദ് മരിച്ച സംഭവത്തില്‍ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ.
മുതീരി സ്വദേശി മുടത്തക്കോട് സുഭാഷ്, ഏനാന്തി സ്വദേശി അനില്‍കുമാര്‍ എന്ന കുട്ടന്‍ എന്നിവര്‍ ആണ് അറസ്റ്റിലായത് അറസ്റ്റിലായത്.
വഴിക്കടവില്‍ അനന്തു ഷോക്കേറ്റ് മരിച്ചതിന് സമാനമാണ് അബ്ദുല്‍ റഷീദിന്റെ കേസും.
ഇക്കഴിഞ്ഞ 26ന് ആണ് നിലമ്പൂര്‍ മുക്കട്ട സ്വദേശി അബ്ദുല്‍ റഷീദ് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. മുഖ്യപ്രതി മുതീരി സ്വദേശി അനീഷിനെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപകടം നടന്ന സ്ഥലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അനീഷിന്റെ വീട്ടില്‍ നിന്നാണ് കെണി സ്ഥാപിക്കാന്‍ വൈദ്യുതി എടുത്തതെന്ന് പൊലീസ് കണ്ടെത്തി.
25ന് വൈകുന്നേരം നാല് മണിയോടെയാണ് പ്രതികള്‍ തോട്ടില്‍ കെണിയൊരുക്കിയത്. രാത്രി എട്ട് മണിക്ക് അനില്‍കുമാര്‍ വന്ന് കണക്ഷന്‍ കൊടുത്തു. രാവിലെ അനീഷ് വന്നു നോക്കിയപ്പോള്‍ റഷീദ് മരിച്ചു കിടക്കുന്നതാണ് കണ്ടത്.
അനിലിനെ വിവരം അറിയിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞാല്‍ പൊലീസ് നടപടി ഉണ്ടാകുമെന്ന് ഭയന്ന് വൈദ്യുത കണക്ഷന്‍ കൊടുത്ത വയര്‍ ഊരിയെടുത്ത് ഒളിപ്പിച്ചു വെക്കാന്‍ നിര്‍ദ്ദേശം നല്‍കി.
അനീഷ് തെളിവു നശിപ്പിക്കാന്‍ വയറും മറ്റും മാറ്റിയ ശേഷം കുടുംബസമേതം വീടു പൂട്ടി പോവുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us