/sathyam/media/media_files/2025/06/11/wIUEkKMoycH2Swvb3lg7.jpg)
മലപ്പുറം : വേടന്റെ പാട്ട് പാഠ്യവിഷയമാക്കിയതിനെതിരെ എതിർപ്പുനായി ബിജെപി സിൻഡിക്കേറ്റംഗം. ബിജെപി കലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റംഗം എ കെ അനുരാജാണ് എതിർപ്പുമായി രം​ഗത്തെത്തിയത്.
വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സിൻഡിക്കേറ്റംഗം വൈസ് ചാൻസലർ ഡോ. പി രവീന്ദ്രന് കത്ത് നൽകി.
വേടന്റെ പാട്ടുകളിലും നിലപാടുകളിലും ഭാരതീയസംസ്‌കാരത്തെ അറിഞ്ഞോ അറിയാതെയോ വെല്ലുവിളിക്കുന്ന ശൈലി പ്രകടമാണ് എന്ന് സൂചിപ്പിച്ചാണ് കത്ത്.
ഒന്നിലധികം കേസുകള്‍ നേരിടുന്ന, കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ഹിരണ്‍ദാസ് മുരളിയുടെ പാട്ട് സര്‍വകലാശാലയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതു പ്രതിഷേധാര്‍ഹമാണെന്നു വി സിക്കു നൽകിയ കത്തിൽ പറയുന്നു.
അതിനാൽ വേടന്റെ രചന പഠിപ്പിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തയ്യാറാകുന്നത് തെറ്റായ സന്ദേശം സമൂഹത്തിനു പകരുമെന്നുമാണ് കത്തിൽ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us