ഉപതിരഞ്ഞെടുപ്പിനും പ്രത്യേകതകൾ. നിലമ്പൂരിൽ നടക്കുന്നത് 15-ാം കേരള നിയമസഭയിലെ 69-ാം ഉപതിരഞ്ഞെടുപ്പ്. രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്തെ അഞ്ചാം ഉപതിരഞ്ഞെടുപ്പ്. കൂടുതൽ തവണ ഉപതിരഞ്ഞെടുപ്പ് നടന്ന എറണാകുളത്തിനൊപ്പം ഇനി നിലമ്പൂരും

പിണറായി സർക്കാരിന്റെ കാലത്ത് അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണിത്. മുമ്പ് തൃക്കാക്കര, പുതുപ്പള്ളി, ചേലക്കര,  പാലക്കാട് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

New Update
images(234)

നിലമ്പൂർ : തവണ നിലമ്പൂരിൽ നടക്കുന്നത് കേരള നിയമസഭയിലേക്കുള്ള 69 -ാമത്  ഉപതിരഞ്ഞെടുപ്പ്.

Advertisment

പിണറായി സർക്കാരിന്റെ കാലത്ത് അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണിത്. മുമ്പ് തൃക്കാക്കര, പുതുപ്പള്ളി, ചേലക്കര,  പാലക്കാട് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.


എല്ലായിടത്തും സിറ്റിംഗ് സീറ്റുകൾ മുന്നണികൾ നിലനിർത്തുകയും ചെയ്തു.


എന്നാൽ കെ രാധാകൃഷ്ണൻ രാജിവച്ച ചേലക്കരയിൽ അദ്ദേഹത്തിന് ലഭിച്ച ഭൂരിപക്ഷം അവിടെ നടന്ന ഉപതിര ഞ്ഞെടുപ്പിൽ സി.പി.എമ്മിന് ലഭിച്ചില്ല.

പാലക്കാട് നിയമസഭാ മണ്ഡലം, വയനാട് പാർലമെൻറ് മണ്ഡലം എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്  ഒപ്പമാണ് ചേലക്കരയിലും ജനവിധിക്ക് കളമൊരുങ്ങിയത്.


അവിടെ സെറ്റിംഗ് സീറ്റ് എൽഡിഎഫ് നിലനിർത്തിയെങ്കിലും മുൻ തിരഞ്ഞെടുപ്പിനേക്കാൾ അധികം വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചിരുന്നു.


1982 85 കാലയളവിൽ കെ കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് 8 ഉപതിരഞ്ഞെടുപ്പുകളാണ് സംസ്ഥാനത്ത് നടന്നത്.

ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് പാർലമെൻറ് തിരഞ്ഞെടുപ്പിൽ മത്സരിച്ച എംഎൽഎമാർ വിജയിച്ചതടക്കം അപ്പോഴും എട്ട് ഉപതിരഞ്ഞെടുപ്പുകൾ സംസ്ഥാനത്ത് അരങ്ങേറി.


നിലവിൽ നിലമ്പൂരിൽ നടക്കുന്ന തിരഞ്ഞെടുപ്പോടെ ഏറ്റവും അധികം ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം മണ്ഡലത്തിൽ ഒപ്പമാകും നിലമ്പൂരിന്റെ ഈ സ്ഥാനം.


35 വർഷത്തിനുശേഷമാണ് നിലമ്പൂർ വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പിന് കളമിടുങ്ങുന്നത്. സിറ്റിംഗ് എംഎൽഎ ആയ കുഞ്ഞാലി മരിച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ആദ്യ ഉപതിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയത്. 

1970ൽ നടന്ന ഉദരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി എംപി ഗംഗാധരൻ വിജയിച്ച കയറുകയും ചെയ്തു.


5574 വോട്ടുകൾ ആണ് എംപി അങ്ങാധരൻ സിപിഎമ്മിലെ സിപി അബൂബക്കറിന് അട്ടിമറിച്ചത്.


തുടർന്ന് 1980 നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഒപ്പം നിന്ന് ആര്യടൻ മുഹമ്മദ് കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രൻ പരാജയപ്പെടുത്തുകയും ചെയ്തു.

നിലമ്പൂരിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ രാജിവച്ച് എംഎൽഎ പിവി അൻവർ ഒരു ഘടകമാകും എന്ന് കരുതിയെങ്കിലും പ്രചാരണം മുറുകിയപ്പോൾ മത്സരം എൽഡിഎഫ് യുഡിഎഫും തമ്മിലായി.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള ദിശാസൂചികയായി മാറുവന്നതിലും തർക്കമില്ല.

Advertisment