ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത് രാഷ്ട്രീയ മാറ്റ സൂചനകൾ. 2006 മുതൽ നടന്നത് 19 ഉപതിരഞ്ഞെടുപ്പുകൾ. യു.ഡി.എഫിന് മൂന്ന് സീറ്റുകൾ നഷ്ടപ്പെട്ടപ്പോൾ എൽ.ഡി.എഫിന് രണ്ടിങ്ങളിൽ അടിപതറി. അഞ്ചിടങ്ങളിൽ സംഭവിച്ചത് അട്ടിമറിയും. 2021ന് ശേഷം തിരഞ്ഞെടുപ്പ് മാനേജ്‌മെന്റിൽ കിംഗ് മേക്കറായി വി.ഡി സതീശൻ

വി.ഡി സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം അജൻഡ നിശ്ചയിക്കുന്ന മുന്നണിയും പാർട്ടിയുമായി യു.ഡി.എഫും കോൺഗ്രസും മാറിയെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. 

New Update
images(239)

നിലമ്പൂർ : 2006 മുതൽ നടന്ന കഴിഞ്ഞ 19 ഉപതിരഞ്ഞെടുപ്പുകളും നൽകുന്നത് കേരള രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ സൂചനകളാണ്. 

Advertisment

2021ന് ശേഷം ഉപതിരഞ്ഞെടുപ്പുകളിൽ ഭരണമുന്നണിയെ അട്ടിമറിച്ച ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രം കേരള രാഷ്ട്രീയത്തിൽ രചിക്കുമ്പോൾ അതിന് ചുക്കാൻ പിടിച്ച പ്രതിപക്ഷ നേതാവിനെ സംസ്ഥാന രാഷ്ട്രീയം കിംഗ് മേക്കറായി അവരോധിക്കുകയാണ്. 


വി.ഡി സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം അജൻഡ നിശ്ചയിക്കുന്ന മുന്നണിയും പാർട്ടിയുമായി യു.ഡി.എഫും കോൺഗ്രസും മാറിയെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. 


ഇത്തവണ ഇടതുപക്ഷത്തിൻറെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാനായാൽ സതീശൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ അതിശക്തനായി മാറും. 

കഴിഞ്ഞ 19 വർഷമായി ഉപതെരഞ്ഞെടുപ്പ് നടന്ന 14 ഇടങ്ങളും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകൾ ആയിരുന്നു. ഇതിൽ 11 സീറ്റുകളും അവർക്ക് നിലനിർത്താനായി. 


ഇടതുപക്ഷത്തിന്റെ സിറ്റിംഗ് എം.എൽ.എ പാർട്ടിയും മുന്നണിയും മാറി യുഡിഎഫിലെത്തി ജയിച്ചു വന്നതാണ് 2012 ലെ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിലെ കൗതുകം. 


സി.പി.എമ്മിലെ ആർ.സെൽവരാജാണ് ജയിച്ചശേഷം രാജിവച്ച് കോൺഗ്രസിൽ ചേർന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത്. 

2019 ആലപ്പുഴയിൽ നിന്ന് സി.പി.എമ്മിലെ എം.എ ആരിഫ് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന അരൂർ മണ്ഡലത്തിൽ കോൺഗ്രസ് നേതാവായ ഷാനിമോൾ ഉസ്മാൻ അട്ടിമറി വിജയം നേടുകയായിരുന്നു.


2019 പാലാ ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് അട്ടിമറിയേറെ ശ്രദ്ധ പിടിച്ചു പറ്റിയ രാഷ്ട്രീയ നീക്കമായി മാറി. മണ്ഡലത്തിൽ ആദ്യമായി കേരള കോൺഗ്രസ് എമ്മിന്  പരാജയം രുചിക്കേണ്ടതായും വന്നു. 


യുഡിഎഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് എമ്മിലെ ജോസ് ടോമിനെയാണ് മാണി.സി.കാപ്പൻ പരാജയപ്പെടുത്തിയത്. ഇതേവർഷം തന്നെ കാലങ്ങളായി യു ഡി എഫിൻറെ കൈവശമിരുന്ന വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലും എൽ.ഡി.എഫ് അട്ടിമറി വിജയം നേടി.

 വട്ടിയൂർക്കാവ് എം.എൽ.എ ആയിരുന്ന കെ. മുരളീധരൻ  വടകരയിൽ നിന്നും കോന്നി അംഗം അടൂർ പ്രകാശ് ആറ്റിങ്ങൽ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഇരുമണ്ഡലങ്ങളും എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു.


കോന്നിയിൽ നിന്നും കെ.യു ജനുഷ് കുമാറും വട്ടിയൂർക്കാവിൽ നിന്ന് വി.കെ പ്രശാന്തും ഉപതിരഞ്ഞെടുപ്പുകളിൽ നിയമസഭയിൽ എത്തി. 


3കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നും കെ രാധാകൃഷ്ണൻ വിജയിച്ചതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി.

എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന യു.ആർ പ്രദീപ് രമ്യ ഹരിദാസിനെയാണ് തോൽപ്പിച്ചത്. എന്നാൽ പാലക്കാട് എം.എൽ.എ ആയിരുന്ന ഷാഫി പറമ്പിൽ രാജിവച്ച് ഒടുവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഗംഭീര വിജയമാണ് കൈവരിച്ചത്. 


കോൺഗ്രസിൽ നിന്നും പിണങ്ങി പിരിഞ്ഞ ഡോക്ടർ പി.സരിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയിട്ടും യു.ഡി.എഫ് മണ്ഡലം നിലനിർത്തുകയായിരുന്നു.


ഈ ചരിത്രങ്ങൾ തുടരുമ്പോൾ ആണ് ഈ നിയമസഭാ കാലത്ത് സ്വന്തം മണ്ഡലങ്ങളിൽ വമ്പൻ വിജയം നേടാൻ സതീശന്റെ നേതൃത്വ മികവിന് കഴിഞ്ഞത്.

ഇടതിന്റെ സിറ്റിങ് സീറ്റായ ചേലക്കര അവർ നിലനിർത്തിയെങ്കിലും അവരെ വിറപ്പിച്ച ശേഷം നേരിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

ഇത്തവണ കഴിഞ്ഞ 2 തവണയും എൽഡിഎഫ് വിജയിച്ച നിലമ്പൂർ എന്ത് മറുപടി നല്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Advertisment