/sathyam/media/media_files/2025/06/14/deJUJGE9850AhRdT8utL.jpg)
നിലമ്പൂർ : വേതനവർദ്ധനവ് ചൂണ്ടിക്കാട്ടി സമരം ചെയ്യുന്ന ആശാ വർക്കറുമാരെ തഴഞ്ഞ സർക്കാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പളം വർധിപ്പിച്ചു.
12 അംഗ ടീമിന്റെ ശമ്പളം അഞ്ച് ശതമാനം വീതമാണ് വർധിപ്പിച്ചത്. ശമ്പള പരിഷക്കരണത്തോടെ ടീം ലീഡറുടെ ശമ്പളം 75,000ൽ നിന്ന് 78,750 ആയി ഉയർന്നു.
കരാർ ജീവനക്കാരുടെ ശമ്പളം അഞ്ച് ശതമാനം വർധിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആശമാരുടെ വേതന വർദ്ധദവിനെ കുറിച്ച് സർക്കാർ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.
മാസങ്ങളായി സെക്രട്ടേറിയറ്റ് നടയിൽ സമരം തുടരുന്ന ആശമാർ നിലവിൽ കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് ജാഥ നയിക്കുകയാണ്.
സമൂഹ മാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയുടെ പ്രതിഛായ വർധിപ്പിക്കുക എന്നതാണ് ഈ സംഘം ചെയ്യുന്നത്.
മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ഉയരുന്ന വാർത്തകളെ സമൂഹ മാധ്യമങ്ങളിലൂടെ പ്രതിരോധിക്കുകയും ഇവരുടെ ജോലിയാണ്.
മുഖ്യമന്ത്രിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്കായി പ്രസ് സെക്രട്ടറിമാരും പി.ആർ.ഡി ഉദ്യോഗസ്ഥർ അടക്കമുണ്ടായിട്ടും ലക്ഷങ്ങൾ ചിലവഴിച്ചാണ് സർക്കാർ 12 അംഗ സംഘത്തെ സംസ്ഥാനത്തിന്റെ നികുതിപ്പണമുപയോഗിച്ച് തീറ്റിപ്പോറ്റുന്നത്.
പത്താം വർഷത്തിലേക്ക് കടക്കുന്ന മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീം അംഗങ്ങൾക്ക് സി-ഡിറ്റിൽ ജോലി സ്ഥിരപ്പെടുത്തി നൽകാനുള്ള നീക്കവും സജീവമായിക്കഴിഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പായി വിവിധ വകുപ്പിലെ സി.പി.എം അനുകൂലികളായ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും ആലോചനയിലുണ്ട്.
സർക്കാരിന്റെ സുപ്രധാനമായ ആരോഗ്യ പദ്ധതികൾ നടപ്പാക്കാനടക്കം ജനങ്ങൾക്കിടയിൽ ഇറങ്ങി നടന്ന് ്രപവർത്തിക്കുന്ന ആശമാരുടെ ശമ്പള വർധന കേന്ദ്രവിഹിതത്തിന്റെ കാര്യം പറഞ്ഞ് മുടക്കുന്ന സർക്കാർ വലിയ ശമ്പളമുള്ള പി.എസ്.സി അംഗങ്ങൾക്ക് വീണ്ടും ശമ്പളം വർധിപ്പിച്ച് നൽകിയതും ഇക്കാലത്തായിരുന്നു.
നിലവിൽ നിലമ്പൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത സർക്കാരിനെതിരെ ആശമാർ രംഗത്തിറങ്ങിക്കഴിഞ്ഞു.
വീട് കയറിയുള്ള പ്രചാരണത്തിൽ മുഖ്യമ്രന്തിയുടെ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പള വർധനയും അവർ ഉന്നയിക്കും.
ഇതിന് പുറഹമേ പാവപ്പെട്ടവരോടും നിരാലംബരോടുമുള്ള ഇടത് സർക്കാരിന്റെ സമീപനം ചർച്ചയാക്കാനും അവർ തീരുമാനിച്ചു കഴിഞ്ഞു.
സോഷ്യൽ മീഡിയ ടീമിന്റെ ശമ്പളം: വർദ്ധനയ്ക്ക് മുമ്പും ശേഷവും
തിരുവനന്തപുരം: കണ്ടന്റ് മാനേജർ (പഴയത്: 70,000- പുതിയത്: 73,500)
സീനിയർ വെബ് അഡ്മിനിസ്‌ട്രേറ്റർ (പഴയത്: 65,000- പുതിയത്: 68,250)
സോഷ്യൽ മീഡിയ കോർഡിനേറ്റർ (പഴയത്: 65,000- പുതിയത്: 68,250)
കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് ( പഴയത്: 65,000- പുതിയത്: 68,250)
ഡെലിവറി മാനേജർ ( പഴയത്:56,000- പുതിയത്: 58,800)
റിസർച്ച് ഫെലോ ( പഴയത്: 53,000- പുതിയത്: 55,650)
കണ്ടന്റ് ഡെവലപ്പർ ( പഴയത്: 53,000- പുതിയത്: 55,650)
കണ്ടന്റ് അഗ്രഗേറ്റർ ( പഴയത്: 53,000- പുതിയത്: 55,650)
ഡാറ്റാ റിപ്പോസിറ്ററി മാനേജർ ( പഴയത്: 45,000- പുതിയത്: 47,250)
കമ്പ്യൂട്ടർ അസിസ്റ്റന്റ് ( പഴയത്: 22,290- പുതിയത്: 23,405)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us