നിലമ്പൂരിൽ ചൊവ്വാഴ്ച കലാശക്കൊട്ട്. പരമാവധി വോട്ടുറപ്പിക്കാൻ മുന്നണികൾ. മഹാകുടുംബ സദസുമായി എൽഡിഎഫ്

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെ കുടുംബ സദസിൽ പങ്കെടുക്കും.

New Update
nilamburelection

മലപ്പുറം: നിലമ്പൂരിൽ നാളെ പരസ്യപ്രചരണം അവസാനിക്കാനിരിക്കെ പരമാവധി വോട്ട് ഉറപ്പിക്കാനുള്ള ഊർജിത ശ്രമവുമായി മുന്നണികൾ.

Advertisment

അവസാനഘട്ട പ്രചാരണവുമായി ഇന്ന് മുന്നണികള്‍ നിലമ്പൂരിൽ സജീവമാകും.

തെരഞ്ഞെടുപ്പിനെ യുഡിഎഫ് വർഗീയവൽക്കരിച്ചെന്ന് ആരോപിച്ച് എൽഡിഎഫ്‌ ഇന്ന് മഹാകുടുംബസദസുകൾ സംഘടിപ്പിക്കും. 

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെ കുടുംബ സദസിൽ പങ്കെടുക്കും.

46 കേന്ദ്രങ്ങളിലായി അരലക്ഷം പേരെ അണിനിരത്തുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്.

പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന്‍റെ ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പ്. പ്രിയങ്കയുടെ പരിപാടിയിൽ കണ്ട ആൾക്കൂട്ടം യുഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ്.

ആര്യാടൻ ഷൗക്കത്തിനായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇന്ന് മണ്ഡലത്തിൽ ക്യാമ്പ് ചെയ്തു പ്രചരണം നയിക്കും.

 വൈകിയാണെങ്കിലും യൂസഫ് പഠാന്‍റെ വരവോടെ പി വി അൻവറിന്‍റെ ക്യാമ്പും ആവേശത്തിലാണ്. ചുങ്കത്തറ എടക്കര പഞ്ചായത്തുകളിൽ ആണ് ബിജെപി സ്ഥാനാർത്ഥിയുടെ പര്യടനം.

Advertisment