മുഖ്യമന്ത്രിയുടേത് സംഘ്പരിവാർ നരേറ്റീവ്.നാണമില്ലാത്ത തരത്തിൽ വർഗീയത പറഞ്ഞു;വി.ഡി സതീശന്‍

എല്‍ഡിഎഫ് ഗാന്ധിയെ കൊന്നവരുടെ പിന്തുണ വാങ്ങിച്ചെന്നും സതീശൻ ആരോപിച്ചു

New Update
v d sateeshan 22

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാണമില്ലാത്ത തരത്തിൽ വർഗീയത പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.സംഘ്പരിവാർ നരേറ്റീവാണ് മുഖ്യമന്ത്രി പറയുന്നത്.

Advertisment

പിണറായി വിജയൻ ജനങ്ങളെ വിഡ്ഢിയാക്കുന്നുവെന്നും സതീശന്‍ മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

മഅ്ദനി തീവ്രവാദിയെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. എല്‍ഡിഎഫ് ഗാന്ധിയെ കൊന്നവരുടെ പിന്തുണ വാങ്ങിച്ചെന്നും സതീശൻ ആരോപിച്ചു.

മൂന്ന് പതിറ്റാണ്ട് ജമാഅത്തെ ഇസ്‍ലാമി എൽഡിഎഫിനെ പിന്തുണച്ചിട്ടുണ്ടെന്നും യുഡിഎഫിനെ പിന്തുണച്ചാൽ വര്‍ഗീയവാദിയാക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.

Advertisment