നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്. പോളിങ് സ്‌റ്റേഷനുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി

പോളിങ് സാമഗ്രികളുടെ വിതരണ - സ്വീകരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

New Update
election

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. 2025 ജൂണ്‍ 17,18,19 എന്നിങ്ങനെ മൂന്നു ദിവസം അവധിയായിരിക്കും.

Advertisment

പോളിങ് സാമഗ്രികളുടെ വിതരണ - സ്വീകരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണ്‍ 17 മുതല്‍ 23 വരെയാണ് ചുങ്കത്തറ മാര്‍ത്തോമ സ്‌കൂളിന് അവധിയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.