നിലമ്പൂരിൽ പരസ്യപ്രചാരണം അവസാനിച്ചു. നാളത്തെ നിശബ്ദ പ്രചാരണവും കഴിഞ്ഞ് മറ്റന്നാൾ നിലമ്പൂർ ബൂത്തിലെത്തും

താളമേളങ്ങൾക്കിടെയെത്തിയ മഴയിലും നിലമ്പൂർ കൊട്ടിക്കലാശത്തിന്റെ ആവേശക്കൊടുമുടിയിലെത്തി.

New Update
nilambur 111111

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂർ നിറപ്പകിട്ടാക്കി മുന്നണികൾ.

Advertisment

മഴ മാറിനിന്ന അന്തരീക്ഷത്തിൽ റോഡ് ഷോയായുമായി പ്രവർത്തകരെ ആവേശംകൊള്ളിച്ചാണ് ആര്യാടൻ ഷൗക്കത്തും എം.സ്വരാജും കലാശക്കൊട്ടിന്റെ വേദിയിലേക്കെത്തിയത്.

താളമേളങ്ങൾക്കിടെയെത്തിയ മഴയിലും നിലമ്പൂർ കൊട്ടിക്കലാശത്തിന്റെ ആവേശക്കൊടുമുടിയിലെത്തി.

മുന്നണികൾ വർണപ്പെരുമഴ തീർക്കുമ്പോൾ ഒറ്റയാനായി ജനങ്ങളെ നേരിൽകണ്ട് വോട്ടുതേടുകയായിരുന്നു സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവർ. നാളത്തെ നിശബ്ദ പ്രചാരണവും കഴിഞ്ഞ് മറ്റന്നാൾ നിലമ്പൂർ ബൂത്തിലെത്തും. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ.

Advertisment