ആദ്യം വോട്ട് ചെയ്ത 50 പേർക്ക് സ്ലിപ്പ് വന്നില്ല: തണ്ണിക്കടവ് ബൂത്തിൽ റീപോളിങ് വേണമെന്ന് വി.എസ് ജോയ്

യുഡിഎഫിന് മേധാവിത്തമുള്ള തണ്ണിക്കടവ് മേഖലയിലെ വിവിപാറ്റ് തകരാർ സ്വാഭാവികമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

New Update
1001037819

നിലമ്പൂർ: വിവിപാറ്റ് തകരാരുണ്ടായ നിലമ്പൂർ വഴിക്കടവ് തണ്ണിക്കടവ് ബൂത്തിൽ റീപോളിങ് വേണമെന്ന് ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്.

Advertisment

 ആദ്യം വോട്ട് ചെയ്ത 50 പേർക്ക് രണ്ടാം ബൂത്തിൽ സ്ലിപ്പ് വന്നിരുന്നില്ലെന്ന് ജോയ് പറഞ്ഞു.

'യുഡിഎഫിന് മേധാവിത്തമുള്ള തണ്ണിക്കടവ് മേഖലയിലെ വിവിപാറ്റ് തകരാർ സ്വാഭാവികമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികമായ വീഴ്ചയാണെന്ന് കരുതുന്നില്ല.

യുഡിഎഫിന്‍റെ കുത്തകയായ ബൂത്താണിത്.ആദ്യം വോട്ട് ചെയ്ത 50 പേര്‍ക്ക് വീണ്ടും വോട്ട് ചെയ്യാനുള്ള അവസരം വേണമെന്ന് ആവശ്യപ്പെടും. 

പിണറായി വിരുദ്ധ തരംഗം ഓളമായി മാറി,ഇനിയത് തിരമാലയും സുനാമിയായും മാറും.

നിലമ്പൂർ പ്രവചനാതീതമായ ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കുമെന്നും വി.എസ് ജോയ് പറഞ്ഞു.

തണ്ണിക്കടവ് ബൂത്ത് നമ്പർ 2 ൽ വോട്ടിംഗ് യന്ത്രം തകരാറിലായതിന് പിന്നാലെ താൽക്കാലികമായി പോളിംഗ് നിർത്തിവച്ചിരുന്നു.

വോട്ട് രേഖപ്പെടുത്തിയപ്പോൾ രണ്ട് സ്ഥാനാർഥികളുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് പ്രകാശിച്ചിരുന്നു.

 പിന്നീട് പ്രശ്നങ്ങള്‍ പരിഹരിച്ച് പോളിങ് വീണ്ടും ആരംഭിക്കുകയായിരുന്നു.

Advertisment