/sathyam/media/media_files/2025/02/16/nYQDhLr5I1H7KaGHnz38.jpg)
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.
എന്നാൽ എത്ര ഭൂരിപക്ഷം കിട്ടുമെന്ന് പറയാനില്ലെന്നും മുസ്ലിം ലീഗിൻ്റെ വോട്ട് പിവി അൻവറിന് ലഭിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'നിലമ്പൂരിൽ യുഡിഎഫ് പ്രതീക്ഷിച്ച പോലെ തന്നെയുള്ള വിജയം നേടും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും. ഭൂരിപക്ഷം പറയാനില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും നിലമ്പൂർ ഇംപാക്‌ട് ഉണ്ടാക്കും.
മുന്നണിയിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതാണ് ലീഗിന്റെ രീതി. മുസ്ലിം ലീഗ് പ്രവർത്തകർ ഷൗക്കത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചു.
മുസ്ലിം ലീഗിന്റെ വോട്ട് അൻവറിന് കിട്ടുമെന്നത് തെറ്റിധാരണയാണ്. യാതൊരു കളിയുമില്ലാതെ മുന്നണിക്ക് വേണ്ടി ലീഗ് പ്രവർത്തിച്ചു.
അൻവർ എത്ര വോട്ട് പിടിക്കുമെന്ന് അറിയില്ല. അൻവറിൻ്റെ യുഡിഎഫ് പ്രവേശനം ഇപ്പോൾ ചർച്ച ചെയ്യേണ്ടതല്ല. അക്കാര്യത്തിൽ പിന്നീട് മുന്നണിയിൽ ചർച്ച ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us