New Update
/sathyam/media/media_files/2025/06/20/nilambur-election-444-2025-06-20-14-34-54.jpg)
മലപ്പുറം: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കേ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ.
Advertisment
പന്ത്രണ്ടായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയുള്ള വിജയം നിലമ്പൂരിൽ ഉണ്ടാകുമെന്ന് യുഡിഎഫ് കണക്കു കൂട്ടുമ്പോൾ ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്ന വിലയിരുത്തലിൽ ആണ് ഇടതു മുന്നണി.
നില മെച്ചപ്പെടുത്താൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണ് എൻഡിഎക്കുള്ളത്. കരുത്തു കാട്ടുമെന്ന് പി.വി അൻവർ പറയുമ്പോൾ ഇരു മുന്നണിക്കും നെഞ്ചിടിപ്പ് ഏറുന്നുണ്ട്.
അതെ സമയം വോട്ടെണ്ണലിനു വേണ്ട ഒരുക്കങ്ങൾ ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ പൂർത്തിയായി. 120ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us