നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഇന്ന്. 263 പോളിംഗ് ബൂത്തുകൾ. 19 റൗണ്ടുകളിലായി വോട്ടെണ്ണൽ

മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാൻ ആകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുമ്പോൾ മണ്ഡലം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി

New Update
nilamburelection

മലപ്പുറം: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് നടക്കും.

ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന വോട്ടെണ്ണൽ കേന്ദ്രത്തിൽ രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ തുടങ്ങും.

Advertisment

വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂം രാവിലെ 7.30 ന് തുറക്കും.

263 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങൾക്കായി 14 ടേബിളുകളാണ് തയ്യാറാക്കിയിരിക്കുന്നത്.

19 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുക.

മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാൻ ആകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുമ്പോൾ മണ്ഡലം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.

പി വി അൻവർ പിടിക്കുന്ന വോട്ടുകളാണ് ഇരു മുന്നണികളുടെയും ചങ്കിടിപ്പേറ്റുന്നത്. ഇക്കുറി നില മെച്ചപ്പെടുത്താൻ ആകുമെന്ന് പ്രതീക്ഷയിലാണ് എൻഡിഎ

Advertisment