നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്.സ്ട്രോങ് റൂം തുറന്നു. വോട്ടെണ്ണാൻ നിമിഷങ്ങൾ മാത്രം. ഉറ്റുനോക്കി രാഷ്ട്രീയ കേരളം

ആകെ 19 റൗണ്ടിലായാണ് വോട്ടെണ്ണുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ

New Update
nilambur1111

മലപ്പുറം:  നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നു.

Advertisment

ഇരട്ടപ്പൂട്ടിട്ട് പൂട്ടിയ മുറികളുടെ വാതിലുകൾക്ക് പുറമെ മരപ്പലക വെച്ച് ആണിയടിച്ച് അടച്ചുവെച്ചിരുന്നു. ഇന്ന് രാവിലെ ജില്ലാ കളക്ടറും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും അടക്കം വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ചുങ്കത്തറ മർത്തോമ സ്ക‌ൂളിലെ മുറി തുറന്നത്.

ആകെ 19 റൗണ്ടിലായാണ് വോട്ടെണ്ണുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. 14 ടേബിളുകളിലായാണ് വോട്ടെണ്ണുന്നത്.

പോളിംഗ് സംബന്ധിച്ച് പരാതികൾ ഒന്നും വന്നിട്ടില്ലെന്നും അദ്ദേഹം രാവിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

Advertisment