അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ല. യുഡിഎഫില്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ: സണ്ണി ജോസഫ്

യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ഇനിയും ചര്‍ച്ചയാകാമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

New Update
ADV. SUNNY JOSEPH

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ കരുത്തുകാട്ടിയ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

Advertisment

പി വി അന്‍വറിന്റെ മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടില്ല. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പരസ്യമായി തള്ളിയതു കൊണ്ടാണ് പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അന്ന് നടക്കാതെ പോയത്.

 ഇപ്പോഴും വാതില്‍ അടച്ചിട്ടില്ല. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ഇനിയും ചര്‍ച്ചയാകാമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

Advertisment