/sathyam/media/media_files/2025/02/16/nYQDhLr5I1H7KaGHnz38.jpg)
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യട്ടെ എന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.
സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.
ഒരു വോട്ടിന് ജയിച്ചാല്‍ പോലും അത് ഭരണവിരുദ്ധ വികാരമാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
'സര്‍ക്കാരിനെതിരായ ജനവികാരം പ്രകടമാണ്. ജനങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാണ്.
മറ്റു ഘടകങ്ങളും ഉണ്ട്. എന്തൊക്കെ നെഗറ്റീവ് ഉണ്ടെങ്കിലും യുഡിഎഫ് ജയിക്കും എന്നാണ് ഫലസൂചനകള്‍ നല്‍കുന്നത്.
ഒരു വോട്ടിന് ജയിച്ചാല്‍ പോലും ഭരണവിരുദ്ധ വികാരമാണ്.
യുഡിഎഫ് തോറ്റ സീറ്റാണ് നിലമ്പൂര്‍. തോറ്റ സീറ്റില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുന്നു എന്ന് പറഞ്ഞാല്‍ ഭരണവിരുദ്ധ വികാരം തന്നെയാണ്.
അന്‍വര്‍ അടക്കം നിരവധി മറ്റു ഫാക്ടറുകള്‍ ഉണ്ടായിട്ടും യുഡിഎഫ് ജയിച്ചതിന് കാരണം ഭരണവിരുദ്ധ വികാരമാണ്.'- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us