തുടക്കം മുതല്‍ 75000 വോട്ടുകള്‍ അവകാശപ്പെട്ട പിവി അന്‍വര്‍ പിടിച്ചെടുത്തത് ഇടതുപക്ഷത്തിന്‍റെ ന്യൂനപക്ഷ വോട്ടുകള്‍ മാത്രം. ആകെ അവശേഷിക്കുന്നത് യുഡിഎഫില്‍ മെമ്പര്‍ഷിപ്പ് ചോദിക്കാനുള്ള വോട്ട് വിഹിതം മാത്രം. അന്‍വര്‍ ഇഫക്ട് ഇങ്ങനെ..

യുഡിഎഫിന് കിട്ടില്ലാത്ത, ആര്യാടന്‍ ഷൗക്കത്തിനോട് വിയോജിപ്പുള്ള വോട്ടുകള്‍ സ്വരാജിലേയ്ക്ക് പോകേണ്ടത് അന്‍വറിലേയ്ക്ക് പോയി. അതേസമയം ഭരണവിരുദ്ധ വികാരത്തിന്‍റെ പേരിലുള്ള നല്ലൊരു ശതമാനം വോട്ടും യുഡിഎഫിന് ലഭിച്ചു.

New Update
m swaraj aryadan shoukath pv anvar
Listen to this article
0.75x1x1.5x
00:00/ 00:00

മലപ്പുറം: നിലമ്പൂരില്‍ നാണക്കേടില്ലാത്ത വോട്ട് പിടിച്ച പിവി അന്‍വര്‍ ചോര്‍ത്തിയത് ഇടതുപക്ഷത്തിന്‍റെ വോട്ടുകള്‍ തന്നെ. ഇടതുപക്ഷത്തിന്‍റെ ന്യൂനപക്ഷ വോട്ടുകള്‍ ബഹുഭൂരിപക്ഷവും അന്‍വര്‍ തൂത്തുവാരി എന്നതാണ് ശരി.


Advertisment

ലീഗ് കോട്ടകളിലോ യുഡിഎഫ് കോട്ടകളിലോ ഒരു ചോര്‍ച്ചയും സൃഷ്ടിക്കാന്‍ അന്‍വറിനായില്ല. അതേ സമയം പോത്തുകല്ല് ഉള്‍പ്പെടെ ഇടതുപക്ഷം ലീഡ് പ്രതീക്ഷിച്ച മണ്ഡലങ്ങളിലെല്ലാം എം സ്വരാജ് പിന്നോട്ട് പോയി. സ്വാഭാവികമായും സ്വരാജിന് കിട്ടേണ്ടിയിരുന്ന വോട്ടുകളാണ് അന്‍വര്‍ പിടിച്ചെടുത്തതെന്ന് വ്യക്തം.


ഫലത്തില്‍ അന്‍വര്‍ മല്‍സരത്തിനിറങ്ങിയത് നിലമ്പൂരില്‍ കോണ്‍ഗ്രസിന് സുരക്ഷിത മറ തീര്‍ത്തുവെന്ന് വ്യക്തം.

യുഡിഎഫിന് കിട്ടില്ലാത്ത, ആര്യാടന്‍ ഷൗക്കത്തിനോട് വിയോജിപ്പുള്ള വോട്ടുകള്‍ സ്വരാജിലേയ്ക്ക് പോകേണ്ടത് അന്‍വറിലേയ്ക്ക് പോയി. അതേസമയം ഭരണവിരുദ്ധ വികാരത്തിന്‍റെ പേരിലുള്ള നല്ലൊരു ശതമാനം വോട്ടും യുഡിഎഫിന് ലഭിച്ചു. 75000 വോട്ടുകള്‍ അവകാശപ്പെട്ട അന്‍വറിന് ഒടുവില്‍19600 വോട്ടുകളുമായി തൃപ്തിപ്പെടേണ്ടിവന്നു.

Advertisment