'കിണ്ടര്‍' ജോയിയല്ലിത് 'കിന്‍റല്‍' ജോയി ! നിലമ്പൂരില്‍ വിഎസ് ജോയിയാണ് താരം. കോണ്‍ഗ്രസ് നേതാക്കള്‍ ജോയിയാകണമെന്ന് സോഷ്യല്‍ മീഡിയ. സീറ്റ് കിട്ടാതിരുന്നിട്ടും 'പണി'യാതെ പണിയെടുത്ത് ജോയ്

നിലമ്പൂരില്‍ ആദ്യം ഉയര്‍ന്നുകേട്ട പേര് വിഎസ് ജോയിയുടേത് ആയിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് നീണ്ടുപോകുകയും കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് സണ്ണി ജോസഫ് എത്തുകയും ചെയ്തതോടെ ആര്യാടന്‍ ഷൗക്കത്തിന് നറുക്ക് വീഴുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
vs joy nilambur
Listen to this article
0.75x1x1.5x
00:00/ 00:00

മലപ്പുറം: നിലമ്പൂരിലെ ഉജ്വല വിജയത്തിനുശേഷം കോണ്‍ഗ്രസിന്‍റെ നവമാധ്യമ ഇടങ്ങളില്‍ താരമാണ് ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയി. നേതാവാകണമെങ്കില്‍ വിഎസ് ജോയി ആകണമെന്നാണ് മിക്ക കമന്‍റുകളും.


Advertisment

ഇടത് പ്രൊഫൈലുകള്‍ 'കിണ്ടര്‍ ജോയി' എന്ന് ട്രോളിയത് മാറ്റി ഇന്നത്തെ വിജയാഘോഷങ്ങളില്‍ ഉയര്‍ന്നുകേട്ട വിളി 'കിന്‍റല്‍ ജോയി' എന്നാണ്.


നിലമ്പൂരില്‍ ആദ്യം ഉയര്‍ന്നുകേട്ട പേര് വിഎസ് ജോയിയുടേത് ആയിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് നീണ്ടുപോകുകയും കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് സണ്ണി ജോസഫ് എത്തുകയും ചെയ്തതോടെ ആര്യാടന്‍ ഷൗക്കത്തിന് നറുക്ക് വീഴുകയായിരുന്നു.


സ്വാഭാവികമായും ജോയി പിണങ്ങുകയും പതിവ് രീതി അനുസരിച്ചാണെങ്കില്‍ 'പണി'യുമായി ഇറങ്ങുകയും ചെയ്യേണ്ടതായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്ന ഉടന്‍ ജോയിയുടെ പ്രഖ്യാപനം ഇങ്ങനെ ആയിരുന്നു: "ഒരു വാക്കുകൊണ്ടോ, അര നോക്കുകൊണ്ടോ ഈ പാര്‍ട്ടിക്ക് കളങ്കം ചാര്‍ത്തുന്ന ഒന്നും തന്‍റെ ഭാഗത്തുനിന്നും ഉണ്ടാകില്ല" എന്നായിരുന്നു.


അത് അക്ഷരം പ്രതി പാലിക്കാനും ജോയിക്കു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന അന്നു മുതല്‍ ഊണും ഉക്കവും ഉപേക്ഷിച്ച് ജോയി പണിയെടുക്കുകയായിരുന്നു, യുഡിഎഫിന്‍റെ വിജയത്തിനായി.

Advertisment