New Update
/sathyam/media/media_files/2025/06/24/images522-2025-06-24-19-12-03.jpg)
മലപ്പുറം: നിലമ്പൂരിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ബെറ്റിൽ പരാജയപ്പെട്ട സിപിഐ നേതാവ് മുസ്ലീം ലീ​ഗിൽ ചേർന്നു.
Advertisment
ആര്യാടൻ ഷൗക്കത്ത് ജയിച്ചതോടെയാണ് ബെറ്റുവച്ച വാക്കുപാലിച്ച് സിപിഐ നേതാവ് മുസ്ലിം ലീഗിൽ അം​ഗത്വമെടുത്തത്.
മലപ്പുറം തുവൂർ ടൗൺ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ഗഫൂറാണ് പാർട്ടി സിപിഐ വിട്ടത്.
മുസ്ലിം ലീഗ് പ്രവർത്തകനായ ഷരീഫുമായി വച്ച ബെറ്റിലാണ് ​ഗഫൂറിനു സ്വന്തം പാർട്ടി വിടേണ്ടിവന്നത്.
ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ പരാജയപ്പെടുകയാണെങ്കിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നായിരുന്നു ഷെരീഫ് പറഞ്ഞിരുന്നത്.
എം സ്വരാജ് പരാജയപ്പെട്ടാൽ മുസ്ലീം ലീഗിൽ ചേരാമെന്ന് ഗഫൂറും ബെറ്റ് വെച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us