മുതിർന്ന കോൺഗ്രസ് നേതാവ് വി സെയ്ദ് മുഹമ്മദ് തങ്ങൾ (71) അന്തരിച്ചു

New Update
obit v said muhammad

പൊന്നാനി: മുതിർന്ന കോൺഗ്രസ് നേതാവ് വി സെയ്ദ് മുഹമ്മദ് തങ്ങൾ (71) അന്തരിച്ചു. കെപിസിസി നിർവാഹ സമിതി അംഗം, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡണ്ട്, 18 വർഷം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, പൊന്നാനി പിസിസി സൊസൈറ്റി പ്രസിഡൻ്റ്, കരിപ്പൂർ എയർപോർട്ട് ഉപദേശക സമിതി അംഗം, സംസ്ഥാന കാർഷിക വികസന ബോർഡ് മെമ്പർ, പൊന്നാനി മുനിസിപ്പൽ കൗൺസിലർ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

Advertisment

കെ കരുണാകരൻ പുതിയ പാർട്ടി രൂപീകരിച്ചപ്പോൾ ഡിഐസിയുടെ ജില്ലാ പ്രസിഡണ്ട്, പിന്നീട് എൻസിപിയുടെ ജില്ലാ പ്രസിഡണ്ടുമായിരുന്നു. വലിയ ജുമാഅത്ത് പള്ളി ജനറൽ സെക്രട്ടറിയും, വലിയ ജാറം മുത്തവല്ലിയുമാണ്.

ഭാര്യ: സൈബുന്നിസ. മകൾ: നിഷാന. മരുമകൻ: സെയ്ദ് അഫ്സർ (കുവൈത്ത്). സഹോദരങ്ങൾ: സൈദ് സൈനുൽ ആബിദ് തങ്ങൾ, ജാഫർ അലി തങ്ങൾ (അബുദാബി) അമീൻ തങ്ങൾ, ശരീഫ ബീവി, ഉമ്മുക്കുൽസു ബീവി, ഹൈറുനിസ ബീവി (കോഴിക്കോട്). 

Advertisment