വെല്ലുവിളിച്ച് വെൽഫെയർ. സി.പി.എമ്മിനെതിരെ ജമാഅത്തെ ഇസ്ലാമി നേതൃത്വം. സികാറിലും  ദിണ്ഡിഗലിലും മധുരയിലും വെൽഫെയർ പാർട്ടി സി.പി.എമ്മിന് വോട്ടുചെയ്തിട്ടുണ്ട്. നിലമ്പൂരിൽ നടന്നത് വർഗീയ ധ്രുവീകരണത്തിന് എതിരെയുള്ള വിധിയെഴുത്ത്

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടി യുഡിഎഫിനെ തിരഞ്ഞെടുപ്പിൽ പിന്തുണക്കാൻ തീരുമാനിച്ചതിന് വർഗീയ പ്രീണനം എന്നാരോപിച്ചുകൊണ്ടായിരുന്നു സിപിഎം പ്രചാരണം അഴിച്ചുവിട്ടത്.

New Update
jamaat e islami CPM

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലെ സിപിഎമ്മിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ജമാഅത്തെ ഇസ്ലാമിനെ നേതൃത്വം രംഗത്ത്. 

Advertisment

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടി യുഡിഎഫിനെ തിരഞ്ഞെടുപ്പിൽ പിന്തുണക്കാൻ തീരുമാനിച്ചതിന് വർഗീയ പ്രീണനം എന്നാരോപിച്ചുകൊണ്ടായിരുന്നു സിപിഎം പ്രചാരണം അഴിച്ചുവിട്ടത്.


ഇതിനെതിരെ കൃത്യമായ മറുപടി നൽകി കൊണ്ടാണ് ജമാഅത്തെ ഇസ്ലാമി സിപിഎം നേതൃത്വത്തിൽ നേരെ ആഞ്ഞടിക്കുന്നത്. 


മുഖ്യമന്ത്രി പിണറായി വിജയൻ പോലും ജമാഅത്തെ ഇസ്ലാമിയുടെ മധുരം നുണഞ്ഞിട്ടുണ്ടെന്ന് സംഘടനയെ കേരളത്തിൽ നയിക്കുന്ന അമീർ പി.മുജീബ് റഹ്മാൻ പറഞ്ഞു. മന്ത്രി റിയാസ് വീട്ടിൽ പോകുമ്പോൾ അത് ചോദിച്ചാൽ മതിയെന്നും മുജീബ് റഹ്മാൻ പരിഹസിച്ചു.

രാജസ്ഥാനിലെ സികാറിലും തമിഴ്നാട്ടിലെ ദിണ്ഡിഗലിലും മധുരയിലും വെൽഫെയർ പാർട്ടി സി.പി.എമ്മിന് വോട്ടുചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറക്കരുത്. 


ബിജെപി ഒഴികയുള്ള എല്ലാവരും ജമാഅത്തെ ഇസ്ലാമിയുടെ പിൻബലം പറ്റിയിട്ടുണ്ട്. ഈ പാർട്ടികളുടെയൊന്നും രാഷ്ട്രീയ തിരുമാനങ്ങളിൽ ജമാഅത്തെ ഇസ്ലാമി ഇടപെടാറില്ലെന്നും മുജീബ് റഹ്മാൻ വിശദീകരിച്ചു. 


നിലമ്പൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി നേരിട്ടെത്തി പ്രസംഗിച്ച എല്ലായിടത്തും സി.പി.എം പിന്നിൽ പോയെന്നും മുജീബ് റഹ്മാൻ ചൂണ്ടിക്കാട്ടി.

എവിടെ സി.പി.എം പരാജയപ്പെട്ടാലും അവിടെയെല്ലാം വർഗീതയുടെ വിജയം എന്നാണ്  നറേറ്റിവ്. ഇത് തന്നെയാണ് സംഘപരിവാറും ആവർത്തിക്കുന്നത്. പിണറായിയുടെയും രാജീവ് ചന്ദ്രശേഖറുടെയും ഭാഷ്യം ഒന്നാകുന്നത് യാദൃഛികമല്ല. 


യഥാർത്ഥത്തിൽ വർഗീയ ധ്രുവീകരണത്തിന് എതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ നടന്നതെന്നും കേരള അമീർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.


ഇക്കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ പാലസ്തീൻ പ്രശ്നം ഉയർത്തിക്കാട്ടി മുസ്ലിം ന്യൂനപക്ഷങ്ങളെ പ്രേരിപ്പിക്കാൻ സിപിഎം നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.

ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിലേക്ക് തിരികെ പോയത് മനസ്സിലാക്കിയ സിപിഎം പിന്നീട് മുസ്ലിം വിഭാഗത്തിനെതിരെ വർഗീയ ആരോപണം അഴിച്ചുവിടുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം കണ്ടത്. 


നിലമ്പൂർ പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളെ കൂട്ടുപിടിച്ച് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം നടത്തുന്നു എന്നായിരുന്നു സിപിഎം ആരോപണം. 


നിലമ്പൂരിൽ വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫ് സ്വീകരിച്ചതോടെ കടുത്ത പ്രചരണമാണ് സിപിഎം അഴിച്ചുവിട്ടത്.

എന്നാൽ കഴിഞ്ഞ 30 വർഷവും ജമാഅത്തെ സ്വാമിയുടെ പിന്തുണ സിപിഎമ്മിന് ആയിരുന്നുവെന്ന് പ്രതിപക്ഷം തിരിച്ചടിച്ചതോടെ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് തന്ത്രത്തിൽ വീഴുകയായിരുന്നു.

Advertisment