New Update
/sathyam/media/media_files/2025/06/29/images668-2025-06-29-19-14-02.jpg)
മലപ്പുറം: കാളികാവ് ജനവാസ മേഖലയില്‍ കാട്ടു പന്നിയുടെ ജഡം കണ്ടെത്തി. നേരത്തെ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സ്ഥലത്തിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്.
Advertisment
കുഴുങ്ങിന്‍ തോട്ടത്തിലാണ് പാതി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കിടന്നിരുന്നത്.
പ്രദേശത്ത് അജ്ഞാത ജീവി ഓടിപ്പോകുന്നത് കണ്ടതായ് പ്രദേശവാസികള്‍ വ്യക്തമാക്കിയിട്ടുണ്ട്. കടുവയാണെന്നാണ് നാട്ടുകാരുടെ സംശയം.
ജനവാസ മേഖലയിലാണ് സംഭവം നടന്നത്. കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും കടുവയാണോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. സ്ഥലത്ത് വനം വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us